കൊച്ചി: വനിത ഫുട്‌ബോള്‍ ലീഗിന് മുന്നോടിയായി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സെലിബ്രിറ്റി സൗഹൃദ മത്സരം ആവേശമായി. നടി റിമ കല്ലിങ്കല്‍, മാളവിക ജയറാം എന്നിവര്‍ ക്യാപ്റ്റന്‍മാരായ ടീമുകളാണ് പരസ്രം മത്സരിച്ചത്.
വനിത ലീഗില്‍ പങ്കെടുക്കുന്ന ആറ് ടീമുകളിലെയും ക്യാപ്റ്റന്‍മാരും സ്‌കോര്‍ലൈന്‍ അക്കാദമിയിലെ രണ്ടു താരങ്ങളും ഇരുടീമുകളിലായി അണിനിരന്നു. മത്സരത്തിൽ റിമയുടെ ടീം വിജയിച്ചു.
വനിത ഫുട്‌ബോള്‍ തിരിച്ചു വരുന്നുവെന്നത് അഭിമാനകരമാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂനിഫോമിനെകുറിച്ച് സംസാരിക്കുന്ന കാലമാണിത്. ചെറിയ കുട്ടികള്‍ക്ക് കൂടുതല്‍ ആക്റ്റീവാകാന്‍ പറ്റുന്ന വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് പൊതുസമൂഹം ചർച്ചചെയ്യുന്ന സമയത്ത് തന്നെ വനിത ഫുട്‌ബോള്‍ തിരിച്ചു വന്നത് അഭിമാനകരമാണ്. കൂടുതല്‍ കുട്ടികള്‍ ഫുട്‌ബോള്‍ രംഗത്തേക്ക് കടന്ന് വരണമെന്നും റിമ പറഞ്ഞു.
നാലഞ്ച് വര്‍ഷം ഫുട്‌ബോള്‍ ടീമിെൻറ ഭാഗമായിരുന്നുവെന്ന് മാളവിക ജയറാം പറഞ്ഞു. പക്ഷേ കുട്ടിക്കാലം തൊട്ടേ ഫുട്‌ബോള്‍ പരിശീലിക്കാനുള്ള അവസരം കിട്ടിയില്ല. പുതുതലമുറക്ക് അത് കിട്ടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.
കെ.എഫ്.എ പ്രസിഡന്‍റ് ടോം ജോസ്, ജന. സെക്രട്ടറി പി. അനില്‍കുമാര്‍, പി.വി ശ്രീനിജന്‍ എം.എല്‍.എ, എസ്.എ.എസ് നവാസ്, ജയേഷ് ജോർജ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.