സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ളി​ന് ഇ​ന്ന് ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ കി​ക്കോ​ഫ്

ഭു​വ​നേ​ശ്വ​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ​യും ഐ ​ലീ​ഗി​ലെ​യും ക്ല​ബു​ക​ൾ പ​ന്ത് ത​ട്ടാ​നി​റ​ങ്ങു​ന്ന സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ചൊ​വ്വാ​ഴ്ച ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ കി​ക്കോ​ഫ്. ക​ലിം​ഗ​യി​ലെ മെ​യി​ൻ പി​ച്ചി​ലും പി​ച്ച് ഒ​ന്നി​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ 20 ദി​വ​സം നീ​ളും. അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് കീ​ഴി​ലാ​ണ് ടൂ​ർ​ണ​മെ​ന്റ്. നാ​ല് വീ​തം ടീ​മു​ക​ൾ നാ​ല് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടും. ഇ​ന്ന് ഉ​ച്ച​ക്ക് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ ഹൈ​ദ​ര​ബാ​ദ് എ​ഫ്.​സി​യും രാ​ത്രി മോ​ഹ​ൻ ബ​ഗാ​നെ ശ്രീ​മ​നി​ധി ഡെ​ക്കാ​നും നേ​രി​ടും.

ബ്ലാ​സ്റ്റേ​ഴ്സും ഗോ​കു​ല​വും

കേ​ര​ള​ത്തി​ൽ​നി​ന്ന് ഐ.​എ​സ്.​എ​ൽ വ​മ്പ​ന്മാ​രാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്.​സി​യും ഐ ​ലീ​ഗ് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യും ഇ​ക്കു​റി​യും ഇ​റ​ങ്ങു​ന്നു​ണ്ട്. നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ്, ജാം​ഷ​ഡ്പു​ർ എ​ഫ്.​സി, ഷി​ല്ലോ​ങ് ല​ജോ​ങ്, മും​ബൈ സി​റ്റി, ചെ​ന്നൈ​യി​ൻ എ​ഫ്‌.​സി, പ​ഞ്ചാ​ബ് എ​ഫ്‌.​സി, എ​ഫ്‌.​സി ഗോ​വ, ഒ​ഡി​ഷ എ​ഫ്‌.​സി, ബം​ഗ​ളൂ​രു എ​ഫ്‌.​സി എ​ന്നി​വ​യാ​ണ് മ​റ്റു ടീ​മു​ക​ൾ. ബ്ലാ​സ്റ്റേ​ഴ്സ് ഗ്രൂ​പ് ബി​യി​ലും ഗോ​കു​ലം സി​യി​ലു​മാ​ണ്. നാളെ ഷി​ല്ലോ​ങ് ല​ജോ​ങുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി.

ഇ​ന്റ​ർ കാ​ശി​ ക​ട​ന്നു

തി​ങ്ക​ളാ​ഴ്ച ഒ​രു ക്വാ​ളി​ഫ​യ​ർ മ​ത്സ​രം ന​ട​ന്നി​രു​ന്നു. രാ​ജ​സ്ഥാ​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളി​ന് തോ​ൽ​പി​ച്ച് ഇ​ന്റ​ർ കാ​ശി അ​വ​സാ​ന ടീ​മാ‍യി ക​ട​ന്നു. എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​ൻ ടീം ​ഖ​ത്ത​റി​ലാ​യ​തി​നാ​ൽ ഇ​തേ​സ​മ​യ​ത്ത് ന​ട​ക്കു​ന്ന സൂ​പ്പ​ർ ക​പ്പി​ൽ ഐ.​എ​സ്.​എ​ൽ ടീ​മു​ക​ൾ​ക്ക് പ​ല പ്ര​മു​ഖ​രു​ടെ​യും സേ​വ​നം ല​ഭി​ക്കി​ല്ല.

ക​ഴി​ഞ്ഞ​വ​ർ​ഷം കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലും മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ലു​മാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്റ്. കോ​ഴി​ക്കോ​ട് നടന്ന ഫൈനലിൽ ബം​ഗ​ളൂ​രു​വി​നെ തോ​ൽ​പി​ച്ച് ഒ​ഡി​ഷ ജേ​താ​ക്ക​ളാ​യി.

Tags:    
News Summary - Kickoff for Super Cup Football today at Kalinga Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.