ചിയാങ് മായ് (തായ്ലൻഡ്): സെമി ഫൈനലിലെ ആവേശകരമായ പോരാട്ടത്തിൽ ഇറാഖിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ ഇന്ത്യ കിങ്സ് കപ്പിലെ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഞായറാഴ്ച ലബനാനെ നേരിടും. സെമിഫൈനലിൽ അവസാന പത്തുമിനിറ്റിൽ 2-2ന് സമനില നേടിയ ഇറാഖ്, പിന്നീട് ഷൂട്ടൗട്ടിൽ 5-4ന് വിജയിക്കുകയായിരുന്നു. ക്യാപ്റ്റനും മുഖ്യ സ്ട്രൈക്കറുമായ സുനിൽ ഛേത്രിയുടെ അഭാവത്തിൽപോലും ഇറാഖിനെതിരെ ഇന്ത്യ തകർപ്പൻ പ്രകടനമാണ് നടത്തിയത്. മലയാളിതാരം സഹൽ അബ്ദുസ്സമദിന്റെ ഉജ്ജ്വല പാസിനുശേഷം മഹേഷ് നൗറെം നേടിയ ഇന്ത്യയുടെ ആദ്യ ഗോൾ ലോകോത്തര പ്രകടനമായിരുന്നു.
ലബനാനുമായി ഈ വർഷം മൂന്നുതവണ ഏറ്റുമുട്ടിയതിൽ രണ്ടുതവണ ഇന്ത്യ ജയിച്ചിരുന്നു. സാഫ് കപ്പ് സെമിയിൽ ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യൻ ജയം. ജൂണിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ ലീഗ് ഘട്ടത്തിൽ 0-0ന് സമനില വഴങ്ങിയ ഇന്ത്യ ഫൈനലിൽ ലബനാനെ 2-0ന് തോൽപിച്ചു. ലോക റാങ്കിങ്ങിൽ ഇന്ത്യ 99ാം സ്ഥാനത്തും ലബനാൻ 100ാം സ്ഥാനത്തുമാണ്. ഫൈനലിൽ ഇന്ന് തായ്ലൻഡ് ഇറാഖിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.