പ്രിസ്റ്റിന: ഫുട്ബാൾ മത്സരങ്ങൾക്കു മുമ്പ് സ്റ്റേഡിയത്തിൽ ദേശീയഗാനം മുഴങ്ങുന്നതും ദേശീയപതാക ഉയരുന്നതുമെല്ലാം ഏതൊരു രാജ്യത്തിനും അഭിമാന നിമിഷമാണ്. എന്നാൽ, പന്തുതട്ടാൻ പോകുന്ന രാജ്യത്തിെൻറ സ്വതന്ത്രപദവിയെ എതിരാളികൾ അംഗീകരിച്ചില്ലെങ്കിൽ എന്തുചെയ്യും? അത്തരമൊരു പ്രതിസന്ധിയിലാണ് സെർബിയയിൽ നിന്നും സ്വാതന്ത്ര്യം നേടി പുതുരാജ്യമായി പ്രഖ്യാപിക്കപ്പെട്ട കൊസോവോ. 2008ൽ സ്വതന്ത്രരാജ്യമായി മാറിയ കൊസോവോയെ സ്പെയിൻ, സ്ലോവാക്യ,
ഗ്രീസ്, സൈപ്രസ്, റുമേനിയ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. അവരിൽ ഒരു ടീമിനെതിരെ ലോകകപ്പ് യോഗ്യത മത്സരത്തിനിറങ്ങുേമ്പാൾ തങ്ങളുടെ സ്വാതന്ത്ര്യം അപമാനിക്കപ്പെടുമോ എന്ന ടെൻഷനിലാണ് കുഞ്ഞുരാജ്യം. മാർച്ച് 25ന് ലോകകപ്പ് യോഗ്യത റൗണ്ടിെൻറ യൂറോപ്യൻ മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കപ്പെട്ടും. 31ന് സ്പെയിനിനെതിരെ സെവിയ്യയിൽ നടക്കുന്ന മത്സരത്തെ കുറിച്ചാണ് ഇപ്പോൾ കൊസോവോയുടെ ആധി.
കളിക്കുമുമ്പ് എല്ലാവരുടേതും പോലെ ഞങ്ങളുടെയും ദേശീയ ഗാനം മുഴങ്ങണം, ദേശീയ പതാക ഉയരണം. ആതിഥേയരായ സ്പെയിൻ തടഞ്ഞാൽ കളി ബഹിഷ്കരിക്കുമെന്നാണ് കൊസോവോ ഫുട്ബാൾ ഫെഡറേഷെൻറ മുന്നറിയിപ്പ്. ഇക്കാര്യം ഫിഫയെയും യൂവേഫയെയും അറിയിച്ചു. രാജ്യം എന്നതിന് പകരം 'ഉപസംസ്ഥാനം (ടെറിട്ടറി) എന്ന് വിശേഷിപ്പിച്ചതുതന്നെ ഇതിനകം കൊസോവോയെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാൽ, വിവാദങ്ങളെ കുറിച്ചൊന്നും സ്പെയിൻ മിണ്ടിയിട്ടില്ല.
നീണ്ട രക്തച്ചൊരിച്ചലുകൾക്കൊടുവിൽ 2008 ഫെബ്രുവരിയിലാണ് കൊസോവോ സെർബിയയിൽനിന്ന് സ്വതന്ത്ര്യം പ്രഖ്യാപിച്ചത്. രാജ്യാന്തര സമ്മർദങ്ങൾക്കൊടുവിൽ 2016ലാണ് കൊസോവോക്ക് ഫിഫ അംഗ്വതം നൽകിയത്. ഇതോടെയാണ് ടീമിന് രാജ്യാന്തര മത്സരങ്ങളിൽ കളിക്കാൻ യോഗ്യത ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.