കൊച്ചി: വിങ്ങുകളിൽ ചടുല നീക്കങ്ങൾക്ക് പേരുകേട്ട മലയാളി താരം കെ.പി രാഹുൽ ബ്ലാസ്റ്റേഴ്സിൽ തുടരും. മൂന്ന് വർഷത്തേക്കാണ് കെ.ബി.എഫ്സിയുമായി യുവ താരം കരാർ ദീർഘിപ്പിച്ചത്. തൃശൂർ ജില്ലാ ടീമിനെ പ്രതിനിധീകരിച്ചുകൊണ്ട് കരിയർ ആരംഭിച്ച രാഹുൽ കേരള അണ്ടർ 14 ടീമിനായി കൊൽക്കത്തയിലും ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പിനായി തയ്യാറെടുക്കുന്ന എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമി ബാച്ചിെൻറ ഭാഗമാകാൻ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിെൻറ കഴിവുകൾ തിരിച്ചറിഞ്ഞത്. ടൂർണമെൻറിൽ ഇന്ത്യ കളിച്ച മൂന്ന് മത്സരങ്ങളുടെയും സ്റ്റാർട്ടിംഗ് ലൈനപ്പിെൻറ ഭാഗമായിരുന്നു അദ്ദേഹം.
ഐ ലീഗിെൻറ രണ്ട് സീസണുകളിൽ ഇന്ത്യൻ ആരോസിനായി കളിക്കളത്തിലെത്തിയ രാഹുൽ വിങ്ങുകളിൽ തെൻറ അസാമാന്യ വേഗതയും, ട്രിക്കുകളും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് അഞ്ച് ഗോളുകളും മൂന്ന് അസ്സിസ്റ്റുകളും പേരിലാക്കിയിരുന്നു.
തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിെൻറ ആറാം സീസണിലും കെ.ബി.എഫ്.സിക്കായി സ്വന്തം മണ്ണിൽ മഞ്ഞകുപ്പായത്തിൽ കളിക്കളത്തിലെത്തിയ രാഹുൽ മിന്നും പ്രകടനങ്ങളിലൂടെ ആരാധക മനം കവർന്നു.
"കേരള ബ്ലാസ്റ്റേഴ് എെൻറ വീടാണ്, ആരാധകരുടെ പിന്തുണയാണ് എല്ലാം. സ്‌പോർട്ടിംഗ് ഡയറക്ടറുമായുള്ള എെൻറ സംഭാഷണത്തിലും ക്ലബിൽ എന്നെക്കുറിച്ചുള്ള അദ്ദേഹത്തിെൻറ പദ്ധതികളിലും ഞാൻ വളരെ സന്തുഷ്ടനായിരുന്നു. ഇത് എെൻറ കരിയറിെൻറ ആരംഭം മാത്രമാണ്, കൂടുതൽ മെച്ചപ്പെടുത്തലിന് തീർച്ചയായും എനിക്കിവിടെ അവസരം ലഭിക്കും. അതിനുള്ള ശരിയായ സ്ഥലമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ, കേരളത്തിെൻറ സ്വന്തം ക്ലബ്ബായ ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കാനും സ്വയം തെളിയിക്കാനുമുള്ള ഈ മഹത്തായ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും." രാഹുൽ പറഞ്ഞു.
മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തിൽ സബ്സ്റ്റിട്യൂട്ട് ആയി ഇറങ്ങിയാണ് രാഹുൽ കെ.ബി.എഫ്.സിക്കായി അരങ്ങേറ്റം കുറിച്ചത്. ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരത്തിൽ എതിരാളികളുടെ പ്രതിരോധത്തിൽ വേഗതകൊണ്ട് വിള്ളൽ വീഴ്ത്തി ക്ലബിനായി തെൻറ ആദ്യ ഗോൾ നേടി താരം തെൻറ മികവറിയിച്ചു. കഴിഞ്ഞ സീസണിൽ മൈതാനത്ത് താരത്തിെൻറ പ്രകടനം പരിമിതമായിരുന്നെങ്കിലും വളരെ ശ്രദ്ധയാകർഷിച്ചതും വ്യക്തമായിരുന്നു. ക്ലബിനൊപ്പം ഇനിയും ഒരുപാട് നേടാൻ കഴിയുന്ന രാഹുൽ ഭാവിയിലേക്കുള്ള താരമാണ്.
"തെൻറ വേഗതയും ശക്തിയും ഉപയോഗിച്ച് എതിരാളികളെ നേരിടാൻ കഴിയുന്ന മികച്ച യുവ പ്രതിഭയാണ് രാഹുൽ. കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആകാംക്ഷ വേണ്ടുവോളമുള്ള അതിശയകരമായ ഒരു കളിക്കാരൻ കൂടിയാണ് അദ്ദേഹം. രാഹുലിനെപ്പോലുള്ള നിലവാരമുള്ള യുവതാരങ്ങളെ വികസിപ്പിക്കുന്നതിലാണ് ക്ലബ് ശ്രദ്ധയൂന്നുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, രാജ്യത്തിനും അഭിമാനിക്കാനാകുന്ന തരത്തിൽ അദ്ദേഹം ഒരു മികച്ച കളിക്കാരനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സീസണിൽ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു." കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി അസിസ്റ്റൻറ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.