കേ​ര​ള ഫു​ട്ബാ​ൾ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യ പി.​ബി. ര​മേ​ശ് ​ക​ളി​ക്ക​ള​ത്തി​ൽ

കേരള ഫുട്ബാൾ ടീമിന്‍റെ പരിശീലകനായി കുണ്ടറ സ്വദേശി

കുണ്ടറ: നാഷനൽ ഗെയിംസിനുള്ള കേരള ഫുട്ബാൾ ടീമിന്‍റെ പരിശീലകനായി കുണ്ടറ സ്വദേശി പി.ബി. രമേശിനെ നിയോഗിച്ചു. മുൻ സന്തോഷ് ട്രോഫി ടീം അംഗമാണ്. കുണ്ടറയിൽ ജനിച്ച രമേശ് ബാല്യകാലത്ത് കുടുംബസമേതം ഭിലായിലായിരുന്നു.

പിതാവ് ഭിലായി സ്റ്റീൽ പ്ലാന്‍റ് ജീവനക്കാരനായിരുന്നു. പത്താം ക്ലാസ് പഠനത്തിന് ശേഷം കൊല്ലം ടി.കെ.എം ആർട്സ് കോളജിൽ പ്രീ-ഡിഗ്രിക്കായി ചേർന്നു. ഒപ്പം കോളജ് ഫുട്ബാൾ ടീമിലും കളിച്ചുതുടങ്ങി. ഇളമ്പള്ളൂർ ഫുട്ബാൾ ക്ലബിലൂടെ കൊല്ലത്തിന്‍റെ ഫുട്ബാൾ കളത്തിൽ തുടക്കമിട്ടു.

നിരവധി തവണ ജില്ല ടീമിനുവേണ്ടി കളിച്ചു. രമേശിന്‍റെ ഫുട്ബാൾ ജീവിതത്തിൽ വഴിത്തിരിവായത് തിരുവനന്തപുരത്ത് നടന്ന ഗോൾഡ് ഹണ്ട് ഫുട്ബാൾ ക്യാമ്പാണ്. ഇതോടെ സ്പോർട്സ് ഹോസ്റ്റൽ സെലക്ഷൻ ലഭിച്ചു. ജൂനിയർ സംസ്ഥാന ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടുവർഷം കേരള അണ്ടർ 21 ടീം അംഗം ആയിരുന്നു.

Tags:    
News Summary - Kundera native became the coach of the Kerala football team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.