പി.എസ്.ജി നിരയിൽ എംബാപ്പെ, നെയ്മർ, വെറാറ്റിയില്ല

പാരിസ്: കിരീടനേട്ടം ആവർത്തിക്കാനിറങ്ങുന്ന ലീഗ് വൺ ചാമ്പ്യന്മാരായ പി.എസ്.ജി നിരയിൽ പുതിയ സീസൺ ആദ്യ മത്സരത്തിൽ കിലിയൻ എംബാപ്പെ, നെയ്മർ, മാർകോ വെറാറ്റി എന്നിവരില്ല. ക്ലബുമായി ധാരണയിലെത്താൻ കഴിയാതെ വന്നതിനു പിന്നാലെയാണ് എംബാപ്പെയെ മാറ്റി നിർത്തി ടീം ലോറിയന്റിനെതിരായ ഇലവനെ പ്രഖ്യാപിച്ചത്.

ഈ സീസൺ കൂടി കരാർ ബാക്കിയുള്ള എംബാപ്പെ അത് പൂർത്തിയാക്കി റയൽ മഡ്രിഡിലേക്ക് നീങ്ങാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, പോകുന്നെങ്കിൽ ഈ സീസൺ അവസാനിക്കുംമുമ്പ് വിടണമെന്ന് പി.എസ്.ജിയും പറയുന്നു. താരവും മാനേജ്മെന്റും തമ്മിൽ ഒത്തുതീർപ്പ് വഴികൾ അടഞ്ഞതോടെയാണ് ടീം ഇലവനിൽനിന്ന് ഫ്രഞ്ച് സൂപ്പർ താരം പുറത്തായത്.

ബ്രസീൽ താരം നെയ്മർ പരിക്കു കാരണമാണ് വിട്ടുനിൽക്കുന്നതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും താരവും ക്ലബ് വിടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 11 വർഷമായി പി.എസ്.ജിയിലുള്ള മാർകോ വെറാറ്റി സൗദി ലീഗിലേക്ക് മാറുമെന്നാണ് സൂചന.

Tags:    
News Summary - Kylian Mbappe, Neymar and Marco Verratti left out of PSG squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.