വീണ്ടും ഇരട്ടഗോൾ; 'മെസ്സിയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്​പ്പോവൂല'

ലയണൽ മെസ്സിയും അ​േന്‍റായിൻ ഗ്രീസ്​മാനും ഉദിച്ചുയർന്നതോടെ ബാഴ്​സലോണക്ക്​ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന അവിസ്​മരണീയ വിജയം. ഗ്രനഡയെ എതിരില്ലാത്ത നാലുഗോളിന്​ തുരത്തിയാണ്​ ബാഴ്​സ വിജയക്കുതിപ്പ്​ തുടർന്നത്​. തുടക്കം മുതൽ ഒടുക്കം വരെ ബാഴ്​സ ആധിപത്യം പുലർത്തിയ മത്സരത്തിൽ മെസ്സിയുടെ മാന്ത്രിക നീക്കങ്ങൾ പലകുറികണ്ടു.

12ാം മിനുറ്റിൽ പെനൽറ്റി ബോക്​സിൽ മാർക്ക്​ ചെയ്യാതെ നിന്നിരുന്ന ഗ്രീസ്​മാനിലൂടെയാണ്​ ബാഴ്​സ​ അക്കൗണ്ട്​ തുറന്നത്​. 35ാം മിനുറ്റിൽ മെസ്സിയുടെ വെടിക്കെട്ട്​ ഗോളെത്തി. അ​േന്‍റായിൻ​ ഗ്രീസ്​മാൻ മറിച്ചുകൊടുത്ത പന്ത്​ ഇടംകാലുകൊണ്ട്​ മെസ്സി പോസ്റ്റിന്​ മൂലയിലേക്ക്​ തിരിച്ചുവിട്ടു. അധികം വൈകാതെ മൂന്നാംഗോളുമെത്തി. ഗ്രനഡയുടെ ഗോൾമുഖത്തിന്​ 20വാര അകലെനിന്നും ലഭിച്ച ഫ്രീകിക്ക്​ മെസ്സി സുന്ദരമായി വലയിലെത്തിച്ചു. നിരന്നുനിൽക്കുന്ന ഗ്രനഡ പ്രതിരോധത്തിനിടയിൽ കണ്ടെത്തിയ പഴുതിലൂടെ പന്ത് തുളച്ചുകയറി വലകുലുക്കി. മെസ്സിക്കു മാത്രം ക​ണ്ടെത്താനാവുന്ന പഴ​ുതായിരുന്നു അത്​.

രണ്ടാം പകുതിയിൽ ഗ്രീസ്​മാന്‍റെ കാലിൽ നിന്നും നാലാംഗോൾ പിറന്നു. ​വിജയമുറപ്പിച്ചതിന്​ പിന്നാലെ മെസ്സിയെ കൂമാൻ തിരിച്ചുവിളിച്ചു. ലാലിഗയിൽ 18 മത്സരം വീതം പൂർത്തിയാക്കിയപ്പോൾ ബാഴ്​സ​ 34 പോയന്‍റുമായി മൂന്നാമതും റയൽ മഡ്രിഡ്​ 37 പോയന്‍റുമായി രണ്ടാമതുമാണ്​. 15 മത്സരം മാത്രം കളിച്ച അത്​ലറ്റിക്കോ മഡ്രിഡ്​ 38 പോയന്‍റുമായി ഒന്നാം സ്ഥാനത്ത്​ തുടരുന്നു​. ലീഗിൽ 11ഗോളുകളടിച്ച ലയണൽ മെസ്സിയാണ്​ ഒന്നാമത്​. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തിൽ അത്​ലറ്റിക്​ ക്ലബ്ബിനെതിരെയും മെസ്സി ഇരട്ടഗോളുകൾ നേടിയിരുന്നു.



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.