മഡ്രിഡ്: നാലു റൗണ്ട് കളികൾ ഒരാഴ്ച മുമ്പ് ശേഷിക്കെ സ്പാനിഷ് ലാ ലിഗ കിരീടധാരണം പൂർത്തിയാക്കിയ ആവേശത്തിൽ റയൽ മഡ്രിഡ്. ആഘോഷം കൊഴുപ്പിച്ച് തലസ്ഥാന നഗരത്തിൽ ആരാധകർ എത്തിയപ്പോൾ സർക്കാർ ഉദ്യോഗസ്ഥരടക്കം ഇതിന്റെ ഭാഗമായി. ‘ചാമ്പ്യൻസ് 36’ എന്നെഴുതി അലങ്കരിച്ച ബസിന് മുകളിലിരുന്ന താരങ്ങൾ റോഡരികിൽ തടിച്ചുകൂടിയ ആയിരങ്ങളെ അഭിവാദ്യം ചെയ്തു. താഴെയിറങ്ങി കിരീടവുമായി ആരാധകർക്കൊപ്പം ഫോട്ടോക്കും പോസ് ചെയ്തു.
ക്ലബിന്റെ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ലാ ലിഗ ട്രോഫി ടീമിന് സമ്മാനിച്ചു. ഒരാഴ്ച മുമ്പാണ് ടീം ലാ ലിഗയിൽ 36ാം കിരീടം പിടിച്ചത്. എന്നാൽ, ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദം ബാക്കിനിൽക്കുന്നതിനാൽ ആഘോഷം നീട്ടിവെക്കുകയായിരുന്നു. സാന്റിയാഗോ ബെർണബ്യൂവിൽ ബയേൺ മ്യൂണിക്കിനെതിരെ അതും ജയിച്ച് ചാമ്പ്യൻസ് ലീഗ് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തവർ കഴിഞ്ഞ ദിവസം ഗ്രനഡക്കെതിരായ മത്സരം എതിരില്ലാത്ത നാലു ഗോളിന് ജയിച്ചിരുന്നു. തോൽവിക്കു പിന്നാലെ ഗ്രനഡ ലാ ലിഗയിൽ തരംതാഴ്ത്തപ്പെടുന്ന ക്ലബായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.