േഫ്ലാറിഡ: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ നായകത്വത്തിലുള്ള ഇന്റർ മയാമിക്ക് പിഴയിട്ട് കോൺകാകാഫ് അച്ചടക്ക സമിതി. കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടറിൽ മെക്സിക്കോയിൽനിന്നുള്ള മോന്റെറെക്കെതിരായ ഇരുപാദ മത്സരങ്ങളും പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.
മയാമിയുടെ തട്ടകമായ ചേസ് സ്റ്റേഡിയത്തിൽ ഏപ്രിൽ മൂന്നിന് നടന്ന ആദ്യപാദ മത്സരത്തിന് ആവശ്യമായ സുരക്ഷയൊരുക്കാത്തതിനാണ് പിഴ. എന്നാൽ, പിഴത്തുക എത്രയാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇന്റർ മയാമിയുടെ തോൽവിക്ക് പിന്നാലെ സ്റ്റേഡിയത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായിരുന്നു.
മത്സരത്തിൽ 2-1ന് തോറ്റ മയാമി മെക്സിക്കോയിൽ നടന്ന എവേ പോരാട്ടത്തിൽ 3-1നും പരാജയപ്പെട്ടിരുന്നു. ഭാവി മത്സരങ്ങളിൽ സംഭവങ്ങൾ ആവർത്തിച്ചാൽ കൂടുതൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് സമിതി ഇൻ്റർ മിയാമി അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.