മഡ്രിഡ്: ലൂയിസ് സുവാരസിനെ പറഞ്ഞയക്കേണ്ടെന്ന് ബാഴ്സലോണ മാനേജ്മെൻറിന് ഇപ്പോൾ തോന്നിയിട്ടുണ്ടാവും. അത്ലറ്റിക്കോ മഡ്രിഡിനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ രണ്ടു ഗോളും അസിസ്റ്റുമായി ഉറൂഗ്വായ് താരം ലൂയി സുവാരസ് ബാഴ്സലോണ മാനേജ്മെൻറിന് 'മറുപടി പറഞ്ഞു'. ബാഴ്സയിൽ നിന്ന് ചുളുവിലക്ക് എത്തിയ പുതിയ താരത്തിെൻറ കരുത്തിൽ ഡീഗോ സിമിയോണിയുടെ മഡ്രിഡ് ടീം ഗ്രനഡയെ 6-1ന് തകർത്തു.
'കഴിവു കെട്ടവനായി' തന്നെ തള്ളിപ്പറഞ്ഞവർക്കുള്ള തിരിച്ചടി കൂടിയായിരുന്നു ലൂയിസ് സുവാരസിെൻറ പ്രകടനം. ആവേശം നിറഞ്ഞ മത്സരത്തിൽ പകരക്കാരനായിട്ടാണ് സുവാരസ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ തന്നെ ഉറൂഗ്വായ് താരത്തെ കളത്തിലിറക്കുമെന്ന് കോച്ച് ഡീഗോ സിമിയോണി നേരത്തെ വ്യക്തമാക്കിയിരുന്നു.
സുവാരസ് കളത്തിലിറങ്ങുന്നതിനു മുന്നെ മൂന്നു ഗോളിെൻറ ലീഡുയർത്തി അത്ലറ്റിക്കോ കളി പിടിച്ചിരുന്നു. ഡീഗോ കോസ്റ്റ(9), എയ്ഞ്ചൽ കൊരേര(47), ജാവോ ഫിലിക്സ്(65) എന്നിവരുടെ ഗോളിലായിരുന്നു അത്ലറ്റികോ മുന്നിലെത്തിയത്. 70ാം മിനിറ്റിൽ ഡീഗോ കോസ്റ്റയെ പിൻവലിച്ചാണ് സുവാരസ് കളത്തിലിറങ്ങുന്നത്. രണ്ടു മിനിറ്റിനുള്ളിൽ മാർകോസ് ലോറെെൻറക്ക്(72) ഗംഭീര അസിസ്റ്റ് നൽകിയാണ് സുവാരസ് തുടങ്ങിയത്.
82ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കാൻ സുവാരസ് തയാറെടുത്തു നിന്നെങ്കിലും വാറിൽ റഫറി തീരുമാനം പുന:പരിേശാധിച്ചു. എന്നാൽ, ഗോളടിച്ചു തുടങ്ങുമെന്ന് സുവാരസിെൻറ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടായില്ല. 85ാം മിനിറ്റിൽ സൂപ്പർ ഹെഡറിലൂടെ ഗോൾ. ഒടുവിൽ 93ാം മിനിറ്റിൽ സോളോ പ്രകടനത്തിലൂടെ മറ്റൊരു കിടിലൻ ഗോൾ. ഗ്രനഡയുടെ വെടി തീർന്നു. ജോർജ് മോലിനയാണ്(87) എതിരാളികളുടെ ആശ്വാസ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.