ട്വിസ്റ്റിനൊടുവിൽ കിരീടം മാഡ്രിഡിലെത്തുമെന്ന്​ ഉറപ്പായി; ​അത്ല​റ്റികോയോ റയലോ എന്ന്​ കാത്തിരിക്കാം, ബാഴ്​സക്ക്​ യോഗമില്ല

മാഡ്രിഡ്​: കസേരക്കളി പോലെ കിരീട സാധ്യതകൾ മാറിമറിഞ്ഞ ലാലിഗ സീസണിന്​ ഒത്ത ​ൈക്ലമാക്​സ്​ ഒരുങ്ങുന്നു. ആര്​ കിരീടമുയർത്തുമെന്ന്​ അറിയാൻ 23ാം തീയ്യതി അരങ്ങേറുന്ന അവസാന മത്സരം വരെ ചങ്കിടിപ്പോടെ കാത്തിരിക്കണം. ഞായറാഴ്ച രാത്രി ഒരേ സമയം 37ാം റൗണ്ട്​ മത്സരങ്ങൾക്ക്​ തിരശ്ചീല വീണതോടെ 83 പോയന്‍റുള്ള അത്​ലറ്റികോ മാഡ്രിഡ്​ കിരീടത്തോട്​ ചുണ്ടടുപ്പിച്ചു. ഇനി ചുംബിക്കാനുള്ള കടമ മാത്രം ബാക്കി നിൽക്കുന്നു.  81 പോയന്‍റുള്ള നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡിന്​ പ്രതീക്ഷ ഇനിയും ബാക്കിയുള്ളപ്പോൾ തോൽവിയോടെ 76 പോയന്‍റുള്ള ബാഴ്​സലോണ കിരീടപ്പോരാട്ടത്തിൽ നിന്നും പുറത്തായി.

ഒസാസുനക്കെതിരെ ഒരു ഗോളിന്​ പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ്​ അത്​ലറ്റി​േകാ മാഡ്രിഡ്​ കിരീടത്തിലേക്ക്​ ഓടിയെത്തിയത്​​. 75ാം മിനുറ്റിൽ അ​േന്‍റ ബുദിമിറിന്‍റെ ഗോളിൽ പിന്നിൽ പോയതോടെ ചങ്കിടിച്ചെങ്കിലും 82ാം മിനുറ്റിൽ റെനൻ ലോദിയിലൂടെ അത്​ലറ്റികോ സമനില പിടിച്ചു. പക്ഷേ അതേസമയം അത്​ലറ്റിക്​ ക്ലബിനെതിരെ റയൽ മാഡ്രിഡ്​ മുന്നിട്ടുനിന്നതിനാൽ അത്​ലറ്റികോക്ക്​ ജയം അനിവാര്യമായിയിരുന്നു. നിരന്തര പ്രയത്​നങ്ങൾക്കൊടുവിൽ 88ാം മിനുറ്റിൽ ലൂയിസ്​ സുവാരസ്​ അത്​ലറ്റികോക്കായി വിജയഗോൾ കുറിച്ചതോടെ കോച്ച്​ ഡിയഗോ സിമിയോണിയും സഹതാരങ്ങള​ു​െമല്ലാം കിരീടം അടുത്തെത്തിയതിന്‍റെ ആഹ്ലാദത്തിൽ തുള്ളിച്ചാടി.


അടുത്ത മത്സരത്തിൽ വല്ലഡോലിഡിനെതിരെ വിജയിച്ചാൽ അത്​ലറ്റികോ കിരീടത്തിൽ മുത്തമിടും. അതേ സമയം പരാജയപ്പെടുകയോ സമനിലയിലാകുകയോ ചെയ്യുകയും റയൽ മാഡ്രിഡ്​ വില്ലാ റയലിനെ തോൽപ്പിക്കുകയും ചെയ്​താൽ കിരീടം സാന്‍റിയാഗോ ബർണബ്യൂവിലെത്തും.

ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയിറങ്ങിയ മത്സരത്തിൽ അത്​ലറ്റിക്​ ക്ലബിനെ 68ാം മിനുറ്റിൽ നാച്ചോ നേടിയ ഗോളിൽ റയൽ മാഡ്രിഡ്​ പരാജയപ്പെടുത്തുകയായിരുന്നു. അത്​ലറ്റികോ ഒസാസുനക്കെതിരെ പിന്നിലായതിനാൽ റയലിന്​ ആഹ്ലാദമുണ്ടായിരുന്നെങ്കിലും തിരിച്ചെത്തിയതോടെ കിരീടത്തിനുള്ള മുൻതൂക്കം നഷ്​ടപ്പെടുകയായിരുന്നു.


അവസാന മത്സരത്തിൽ എന്തുവിലകൊടുത്തും വിജയിക്കാനാകും റയൽ ഇറങ്ങുക. ഒപ്പം അത്​ലറ്റികോ വീഴണമേയെന്ന പ്രാർഥനയും. ഇരുടീമുകളും തുല്യനിലയിൽ സീസൺ അവസാനിപ്പിച്ചാൽ ഹെഡ്​ ടു ഹെഡ്​ വിജയ മികവിൽ റയൽ ജേതാക്കളാകും.

കിരീടത്തിലേക്ക്​ നേരിയ പ്രതീക്ഷയുമായി സെൽറ്റിക്​ വിഗോക്കെതിരെ പന്തുതട്ടിയ ബാഴ്​സലോണ 28ാം മിനുറ്റിൽ മെസ്സിയുടെ ഹെഡർ ഗോളിൽ മുന്നിലെത്തി. പിന്നീടെല്ലാം കഴിഞ്ഞ മത്സരങ്ങളുടെ ആവർത്തനമായിരുന്നു. 38ാം മിനുറ്റിൽ സാന്‍റി മിനയിലൂടെ സെൽറ്റ വിഗോ ഒപ്പമെത്തി. 83ാം മിനുറ്റിൽ ലാങ്​ലെറ്റ്​ രണ്ടാം മഞ്ഞക്കാർഡും ചുവപ്പ്​ കാർഡും കണ്ട്​ പുറത്തായതോടെ പത്തായി ചുരുങ്ങിയ ബാഴ്​സയുടെ നെഞ്ചിലേക്ക്​ 89ാം മിനുറ്റിൽ മിന വീണ്ടും നിറയൊഴിച്ചതോ​െട സ്വന്തം തട്ടകത്തിൽ ഒരു തോൽവി കൂടി ബാഴ്​സയുടെ പേരിലായി.


ഒരുഘട്ടത്തിൽ കിരീടപ്പോരാട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ബാഴ്​സ കഴിഞ്ഞ അഞ്ച്​ മത്സരങ്ങളിൽ വെറും ഒന്നിൽ  മാത്രമാണ്​ വിജയിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.