ലണ്ടൻ: 90 മിനിറ്റിൽ ഓരോ ഗോളടിച്ച് ഒപ്പംനിന്നതോടെ അധിക സമയത്തേക്ക് നീണ്ട ആവേശപോരാട്ടത്തിന് അവസാന വിസിൽ മുഴങ്ങാനിരിക്കെ സ്വീഡിഷ് പോസ്റ്റിൽ ഗോളടിച്ച് യൂറോ ക്വാർട്ടറിലേക്ക് ടിക്കറ്റുറപ്പിച്ച് യുക്രെയ്ൻ. മരണഗ്രൂപിൽ ബാക്കിയുണ്ടായിരുന്ന ജർമനിയെ സ്വന്തം കളിമുറ്റമായ വെംബ്ലിയിൽ ഏകപക്ഷീയമായ രണ്ടു ഗോളിന് വീഴ്ത്തിയ ഇംഗ്ലണ്ടാകും യുക്രെയ്ന് എതിരാളികൾ.
ആദ്യ പകുതിയുടെ 27ാം മിനിറ്റിൽ സിഞ്ചെൻകോയിലൂടെ ആദ്യം ഗോളടിച്ച് വരവറിയിച്ച യുക്രെയ്െൻറ പോസ്റ്റിൽ മിനിറ്റുകൾക്കിടെ തിരിച്ചടിച്ച് സ്വീഡനും ഒപ്പംനിന്നായിരുന്നു തുല്യ ശക്തികളുടെ പോരാട്ടം. കളി മുഴുസമയത്തും സമനിലയിലായതോടെ എക്സ്ട്രാ ടൈമിലേക്കു നീണ്ടു. അതിനിടെ മാർകസ് ഡാനിയൽസണെ സ്വീഡന് നഷ്ടമായത് തിരിച്ചടിയായി. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയെന്ന് തോന്നിച്ച ഘട്ടത്തിൽ പകരക്കാരനായിരുന്ന ഡോബിക് ഗോളിലേക്ക് തലവെച്ച് യുക്രെയ്നെ അവസാന എട്ടിലെത്തിച്ചു. നേരത്തെ ഗ്രൂപിൽ മൂന്നു പോയിൻറുമായി കഷ്ടിച്ചാണ് യുക്രെയ്ൻ നോക്കൗട്ടിലെത്തിയിരുന്നതെങ്കിൽ ഗ്രൂപ് ചാമ്പ്യന്മാരായാണ് സ്വീഡൻ കടന്നിരുന്നത്. പക്ഷേ, പ്രീ ക്വാർട്ടറിൽ മറ്റു വമ്പന്മാർക്കൊപ്പം സ്വീഡനും നേരത്തെ മടക്കടിക്കറ്റുവാങ്ങിയത് യൂറോയുടെ മറ്റൊരു കാഴ്ചയായി. അതോടെ ഒരേ ദിവസം യൂറോയിൽനിന്ന് മടങ്ങുന്ന രണ്ടാമത്തെ മുൻനിര ടീമായി സ്വീഡൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.