മഡ്രിഡ്: വമ്പൻമാർക്ക് അനിശ്ചിതത്വം കാറ്റും കോളുമായി പെയ്യുന്ന ലാ ലിഗയിൽ പിന്നെയും ജയവുമായി അത്ലറ്റികോ മഡ്രിഡിന്റെ തേരോട്ടം. കരുത്തരായ വിയ്യാ റയലിനെ അവരുടെ മടയിൽ ചെന്ന് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ഒന്നാം സ്ഥാനത്ത് അത്ലറ്റികോ ലീഡ് അഞ്ചു പോയിന്‍റാക്കി ഉയർത്തിയത്.
2013- 14 സീസണിൽ അവസാനമായി പിടിച്ച ലാ ലിഗ കിരീടം ഇത്തവണ തുടർ ജയങ്ങളുമായി ഉറപ്പിച്ചുനിർത്തി കുതിക്കുന്ന അത്ലറ്റിക്കോക്കു വേണ്ടി സ്വക്വീറ (69)യാണ് ഒരു ഗോൾ നേടിയത്. 25ാം മിനിറ്റിൽ വിയ്യാ റയൽ താരം സ്വന്തം പോസ്റ്റിലെത്തിച്ച് നൽകിയ ലീഡ് സെക്വീറ ഉയർത്തുകയായിരുന്നു.
ബാഴ്സലോണ രണ്ടാമതും റയൽ മഡ്രിഡ് മൂന്നാമതുമുള്ള ലീഗിൽ അത്ലറ്റിക്കോക്ക് ഒരാഴ്ചക്കിടെ റയലുമായി നാട്ടങ്കം ജയിക്കാനായാൽ കിരീടത്തിലേക്ക് വഴികൾ എളുപ്പമാകും.
24 കളി പിന്നിട്ട സ്പാനിഷ് ലീഗിൽ അത്ലറ്റിക്കോ ഇതുവരെ 16 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. 10 മത്സരങ്ങളിൽ ഒരു ഗോൾ പോലും വാങ്ങിയിട്ടുമില്ല.
അതേ സമയം, ഇന്ന് റയൽ സോസിദാദുമായി കളി ജയിച്ചാൽ റയൽ മഡ്രിഡിന് പോയിന്‍റ് നിലയിൽ ബാഴ്സയെ കടന്ന് രണ്ടാമതെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.