ലണ്ടൻ: തോറ്റെങ്കിലെന്താ, ആരാധക ഹൃദയങ്ങളിലേക്ക് ഉൗളിയിട്ടായിരുന്നു ലീഡ്സ് യുനൈറ്റഡിെൻറ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തിരിച്ചുവരവ്. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിെൻറ താരസമ്പന്ന സംഘത്തെ മുൾമുനയിൽ നിർത്തി 4-3ന് കീഴടങ്ങുേമ്പാഴും മാഴ്സലോ ബിയേൽസയുടെ കുട്ടികൾ തലയുയർത്തി, ഗമയോടെ തന്നെ 16 വർഷത്തിനു ശേഷമുള്ള തങ്ങളുടെ പ്രീമിയർ ലീഗ് പടയോട്ടം തുടങ്ങി.
ലിവർപൂൾ കോച്ച് യുർഗൻ േക്ലാപ്പിെൻറ വാക്കുകളിൽ തന്നെയുണ്ട് ലീഡ്സിെൻറ മികവിനുള്ള അംഗീകാരം. ''എന്തൊരു മത്സരം. എന്തൊരു എതിരാളി. ഇരു ടീമുകളും ഗംഭീരമായി കളിച്ചു. ഇൗ തുടക്കം എനിക്കിഷ്ടമായി' -മത്സരശേഷം േക്ലാപ്പിെൻറ വാക്കുകൾ.
സൂപ്പർ താരം മുഹമ്മദ് സലാഹിെൻറ ഹാട്രിക് മികവിലായിരുന്നു ലിവർപൂൾ 4-3ന് ലീഡ്സിനെ തോൽപിച്ചത്. ഒാരോ ഗോൾ നേടി ലിവർപൂൾ മുന്നേറുേമ്പാഴും ലീഡ്സ് തിരിച്ചടിച്ച് ഒപ്പമെത്തി. ഒടുവിൽ 88ാം മിനിറ്റിലെ പെനാൽറ്റിയിലൂടെയാണ് ലിവർപൂൾ വിജയ ഗോൾ നേടിയത്. മൂന്നു ഗോൾ നേടാനായത് പോസിറ്റിവ് ഘടകമാണ്. എന്നാൽ, നാലു ഗോൾ വഴങ്ങിയത് പരിശോധിക്കപ്പെടണം -ലീഡ്സ് കോച്ച് ബിയേൽസയുടെ വാക്കുകൾ.
ന്യൂകാസിൽ വെസ്റ്റ്ഹാമിനെയും (2-0), ലെസ്റ്റർ സിറ്റി വെസ്റ്റ്ബ്രോമിനെയും (3-0) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.