തോൽവിയോടെ മെസി പി.എസ്.ജി വിട്ടു

പാരീസ്: പി.എസ്.ജി കുപ്പായത്തിൽ അവസാന അങ്കത്തിനിറങ്ങിയ ഇതിഹാസതാരം ലയണൽമെസിക്ക് തോൽവിയോടെ മടക്കം. ലീഗ് വണിൽ ക്ലെർമോണ്ട് ഫൂട്ടിനെതിരെ 3-2 നാണ് പി.എസ്.ജി പരാജയപ്പെട്ടത്. അദ്യപകുതിയിൽ തന്നെ രണ്ട് ഗോൾ ലീഡെടുത്ത ശേഷമാണ് പി.എസ്.ജി മൂന്നുഗോൾ വഴങ്ങുന്നത്. 16ാം മിനിറ്റിൽ സെർജിയോ റാമോസാണ് ആദ്യ ഗോൾ നേടിയത്. 21ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിലിയൻ എംബാപെ വലയിലെത്തിച്ച് ലീഡുയർത്തി. 24ാം മിനിറ്റിൽ ജോഹാൻ ഗാസ്റ്റിനാണ് ക്ലെർമോണ്ടിനായി ആദ്യഗോൾ നേടുന്നത്. ആദ്യപകുതിയുടെ അധികസമയത്തിൽ മെഹ്ദി സെഫയിൻ സമനിലഗോൾ നേടി. 63ാം മിനിറ്റിൽ ഗ്രെജോൺ കെയി ക്ലെർമോണ്ടിന് വേണ്ടി വിജയഗോൾ നേടി.

എന്നാൽ പി.എസ്.ജിക്ക് വേണ്ടി ഇറങ്ങിയ അവസാന പോരാട്ടത്തിൽ ഗോൾ നേടാനാവാത്തത് മെസിയെ നിരാശനാക്കി. ഗാലറിയിലെ പി.എസ്.ജി ആരാധകരുടെ കടുത്ത ആക്രോഷങ്ങളാണ് മെസിക്ക് വിടവാങ്ങൽ ദിനം ലഭിച്ചത്. ലോകകപ്പിന് ശേഷം പി.എസ്.ജി കുപ്പായത്തിൽ നിറം മങ്ങിയതും അനുവാദമില്ലാതെ സൗദി യാത്ര നടത്തി സസ്പെൻഷൻ വാങ്ങിയതും പി.എസ്.ജിയുമായുള്ള താരത്തിന്റെ ബന്ധം വഷളാക്കിയിരുന്നു.

ബാഴ്സിലോണയിൽ നിന്ന് പി.എസി.ജിയിലേക്ക് കൂടുമാറുമ്പോൾ ചാമ്പ്യൻസ് ട്രോഫി ഷോകേസിലെത്തിക്കുക എന്ന ലക്ഷ്യം ക്ലബിനുണ്ടായിരുന്നു. എന്നാൽ, ആ ലക്ഷ്യം പൂർത്തിയാക്കാതെയാണ് മടങ്ങുന്നത്. രണ്ട് സീസണുകളിലായി, രണ്ട് ഫ്രഞ്ച് ലീഗുകളും ഫ്രഞ്ച് ചാമ്പ്യൻസ് ട്രോഫിയും നേടിയ മെസി 32 ഗോളുകളും 35 അസിസ്റ്റുകളും നേടിയിരുന്നു. 

Tags:    
News Summary - Lionel Messi Bids Farewell to Paris Saint-Germain Amid Boos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.