ബ്യൂണസ് അയേഴ്സ്: റെക്കോർഡ് ബുക്കിൽ ബ്രസീലിയൻ സൂപ്പർ താരം പെലെയെ മറികടന്ന് അർജന്റീനയുടെ സ്റ്റാർ സ്ട്രൈക്കർ ലയണൽ മെസി. ഗോളുകളും അസിസ്റ്റുകളും ചേർത്തുള്ള കണക്കിലാണ് മെസി പെലെയെ മറികടന്നത്. രണ്ടും ചേർത്ത് 1127 ഗോളുകൾ മെസിയുടെ പേരിൽ കുറിക്കപ്പെട്ടപ്പോൾ 1126 ഗോളുകളാണ് പെലെയുടെ സമ്പാദ്യം.
കരിയറിൽ ബാഴ്സലോണക്കായി 672 ഗോളുകളും പി.എസ്.ജിക്കായി 22എണ്ണവും ദേശീയ ടീമിനായി 90 ഗോളും മെസി കുറിച്ചിട്ടുണ്ട്. അസിസ്റ്റുകളാണ് റെക്കോർഡ് ബുക്കിൽ മെസിയുടെ പേര് വരുന്നതിനുള്ള പ്രധാന കാരണം.
ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും കുറിച്ച താരമെന്ന റെക്കോർഡും മെസി സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് മെസി വീണ്ടും പുതുക്കി.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ 80 ഗോളുകളാണ് മെസി നേടിയതെങ്കിൽ ഇപ്പോൾ ഇത് 85 ആക്കി ഉയർത്തി. ഗ്രൂപ്പ് സ്റ്റേജിൽ 73 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയാണ് മെസിക്ക് പിറകിൽ രണ്ടാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.