ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സിക്ക്

ലണ്ടൻ: കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം ലയണൽ മെസ്സിക്ക്. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്‌, പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് ഫിഫ ദി ബെസ്റ്റ് 2023 പുരസ്കാരം മെസ്സി സ്വന്തമാക്കിയത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മറ്റി മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

ഇത് എട്ടാം തവണയാണ് മെസ്സി ഈ പുരസ്കാരം നേടുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ആഗസ്റ്റ് 20 വരെ കാലയളവിലെ പ്രകടനമാണ് ഫിഫ പരിഗണിച്ചത്.

മികച്ച പുരുഷ പരിശീലകനായി പെപ് ഗാര്‍ഡിയോളയും, വനിത പരിശീലകയായി സറീന വെയ്ഗ്മാനും തെരഞ്ഞെടുക്കപ്പെട്ടു. നാലാം തവണയാണ് സറീന ഫിഫ ബെസ്റ്റ് പുരസ്കാരം നേടുന്നത്.

മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്കാരം ഗ്യൂലിഹേര്‍മ മഡ്രൂഗക്കാണ്. പുരുഷ ഗോള്‍കീപ്പറായി എഡേഴ്‌സണും വനിതാ ഗോള്‍കീപ്പറിനുള്ള പുരസ്കാരം മേരി ഇയര്‍പ്‌സിനുമാണ്.

വംശീയതക്ക് എതിരായ പോരാട്ടം പരിഗണിച്ച് ബ്രസീലിയന്‍ ടീമിന് ഫെയര്‍പ്ലേ പുരസ്കാരം ലഭിച്ചു.

Tags:    
News Summary - Lionel Messi crowned best men’s player of 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.