അർജന്റീന ഖത്തറിൽ ഫുട്ബാൾ വിശ്വകിരീടം ഉയർത്തിയിട്ട് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സാക്ഷാൽ ലയണൽ മെസ്സിയും സംഘവും ലോകകിരീടത്തിന്റെ നെറുകെയിൽ ചുംബിക്കുന്നത്.
2022 ഡിസംബർ 18-ന് കലാശപ്പോരിൽ ഫ്രാൻസിനെ വീഴ്ത്തിയാണ് അർജന്റീന ചാമ്പ്യന്മാരാകുന്നത്. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലെ നിശ്ചിത സമയത്തിനും അധിക സമയത്തിനുമപ്പുറം നീണ്ട വീറുംവാശിയുമേറിയ പോരാട്ടം 3-3 ലാണ് അവസാനിച്ചത്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് മെസ്സിപ്പട കിരീടം ചൂടുകയായിരുന്നു.
വിശ്വകിരീടത്തിലേക്ക് മുന്നിൽ നിന്ന് നയിച്ച അർജന്റീനയുടെ 'ജീവാത്മാവും പരത്മാവു'മായ സാക്ഷാൽ മെസ്സി അൽപം മുമ്പാണ് സാമൂഹ്യമാധ്യമങ്ങളിൽ ഒരാണ്ട് പിന്നിട്ട ഓർമകളെ ഹൃദയ സ്പർശിയായ കുറിച്ചുവെച്ചത്.
തന്റെ കരിയറിലെ ഏറ്റവും സുന്ദരമായ കളിഭ്രാന്തിന്റെ ഒരു വർഷമാണ് കടന്നുപോയതെന്നാണ് മെസ്സി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം എഴുതിയത്. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന മറക്കാനാവാത്ത ഓർമകളായിരുന്നെന്നും ഇതിഹാസ താരം പറയുന്നു.
"എന്റെ കരിയറിലെ ഏറ്റവും സുന്ദരമായ കളിഭ്രാന്തിന്റെ ഒരു വർഷം...
ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന മറക്കാനാവാത്ത ഓർമകൾ.
എല്ലാവർക്കും വാർഷിക ആശംസകൾ!!!"
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.