സൂപ്പർകപ്പിൽ​ മുത്തമിടാനിറങ്ങിയ മെസ്സിക്ക് ലഭിച്ചത്​​ ബാഴ്​സയിലെ ആദ്യ ചുവപ്പുകാർഡ്, കറ്റാലൻമാർക്ക്​​ നിരാശ

സീസണിൽ ഒരു കിരീടം നേടാനുള്ള തീക്ഷ്​ണമായ ആഗ്രഹത്തോടെ സൂപ്പർകപ്പ്​ ഫൈനലിൽ പന്തുതട്ടാനിറങ്ങിയ ബാഴ്​സലോണക്ക്​ നിരാശ മാത്രം ബാക്കി. അധിക ​സമയത്തേക്ക്​ നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക്​ അത്​ലറ്റിക്​ ക്ലബ്​ ബാഴ്​സലോണയെ തുരത്തിയോടിച്ചു. കപ്പിൽ മുത്തമിടാനുറച്ച് ബൂട്ടുകെട്ടിയ ലയണൽ മെസ്സിക്ക്​ ലഭിച്ചതാക​ട്ടെ, ബാഴ്​സലോണ ജഴ്​സിയിലെ ആദ്യ ചുവപ്പുകാർഡും.

കളിയുടെ ഭൂരിഭാഗം സമയവും പന്ത്​ കൈവശംവെച്ച ബാഴ്​സലോണയെ പിന്നിൽ നിന്നും പൊരുതിക്കയറിയാണ്​ അത്​ലറ്റിക് ക്ലബ്​ വീഴ്​ത്തിയത്​. മത്സരത്തിന്‍റെ 40ാം മിനുറ്റിൽ അ​​േന്‍റായിൻ ഗ്രീസ്​മാനിലൂടെ മുന്നിൽ കയറിയ ബാഴ്​സയെ ഞെട്ടിച്ച്​ 42ാം മിനുറ്റിൽ തന്നെ അത്​ലറ്റിക്​ ക്ലബിന്‍റെ മറുപടിയെത്തി. 77ാം മിനുറ്റിൽ ജോർഡി ആൽബ പെനൽറ്റി ബോക്​സിലേക്ക്​ നൽകിയ പന്ത്​ വലയിലെത്തിച്ച്​ അ​േന്‍റായിൻ ഗ്രീസ്​മാൻ ബാഴ്​സയെ വീണ്ടും മുന്നിലെത്തിച്ചു. വിജയമുറപ്പിച്ചെന്ന്​​ കരുതി ബാഴ്​​സലോണ വിജയാരവം തുടങ്ങാനിരിക്കവേ അത്​ലറ്റിക്​ ക്ലബിന്‍റെ മറുപടിയെത്തി. ഫ്രീകിക്കിൽ നിന്നും ലഭിച്ച അവസരം അസിയർ ഗോളിലേക്ക്​ നീക്കിയിടുകയായിരുന്നു.


അധികസമ​യത്തേക്ക്​ നീണ്ട മത്സരത്തിൽ ബാഴ്​സ നിലയുറപ്പിക്കുംമു​േമ്പ അത്​ലറ്റിക്​ ക്ലബിന്‍റെ വെടിക്കെട്ട്​ ഗോളെത്തി. പെനൽറ്റി ബോക്​സിന്‍റെ ഇടതുമൂലയിൽ നിന്നും ഇനകി വില്യംസ്​ തൊടുത്ത ഉഗ്രൻഷോട്ട്​ ബാഴ്​സയുടെ 'ഹൃദയവല' കുലുക്കി. മറുപടിക്കായി ആഞ്ഞുശ്രമിച്ചെങ്കിലും ബാഴ്​സക്ക്​ ഫലപ്രാപ്​തി​യിലെത്താനായില്ല.

മത്സരം അവസാനിക്കാനിരിക്കവേയാണ്​ ലയണൽ മെസ്സിയെ തേടി തന്‍റെ ക്ലബ്​ കരിയറിലെ ആദ്യത്തെ ചുവപ്പുകാർഡെത്തിയത്​. ബാഴ്​സക്കായുള്ള തന്‍റെ 753ാമത്​ മത്സരത്തിലാണ്​ മെസ്സിക്ക്​ ആദ്യ ചുവപ്പുകാർഡ്​ ലഭിക്കുന്നത്​. പന്തിനായുള്ള പോരാട്ടത്തിനിടെ ആസിയർ വില്ലലിബ്രയെ മെസ്സി കൈകൊണ്ട്​ തള്ളിയിടുകയായിരുന്നു. ആദ്യം കണ്ണിലുടക്കാതിരുന്ന റഫറി വാർ വഴി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മെസ്സിക്ക്​ ചുവപ്പുകാർഡ്​ നൽകുകയായിരുന്നു.


ാദമത്സരം കൈവിട്ടുപോയതിന്‍റെ നിരാശയിൽ നിന്നായിരുന്നു മെസ്സിയുടെ പരുക്കൻ അടവെന്ന്​ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. 2019 കോപ്പ അമേരിക്കയിൽ ചിലിക്കെതിരെ അർജന്‍റീന ജഴ്​സിയിൽ മെസ്സിക്ക്​ ചുവപ്പുകാർഡ്​ ലഭിച്ചിട്ടുണ്ട്​.  

Tags:    
News Summary - Lionel Messi Red Card Barcelona vs Athletic Bilbao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.