ബ്രസീലിയ: തുടക്കം മുതൽ മൈതാനം ഭരിക്കുകയും എണ്ണമറ്റ ഗോളവസരങ്ങൾ തുറക്കുകയും ചെയ്തിട്ടും കോപ അമേരിക്കയിൽ അർജന്‍റീനക്ക് സമനിലത്തുടക്കം. ആദ്യ പകുതിയിൽ ബോക്സിനു പുറത്തുനിന്ന് ലയണൽ മെസ്സി പായിച്ച ഫ്രീകിക്ക് വളഞ്ഞുപുളഞ്ഞ് ഗോൾവല ചുംബിച്ചതോടെ ലീഡ് പിടിച്ചത് രണ്ടാം പകുതിയിൽ കളഞ്ഞുകുളിച്ചാണ് ചിലിക്കെതിരെ സമനിലയുമായി മടങ്ങിയത്.
മറഡോണ സ്മരണയിൽ ഒരുക്കിയ കാഴ്ച വിസ്മയത്തോടെയാണ് കോപ അമേരിക്കയിൽ രണ്ടാം ദിനം കളിയുണർന്നത്. 1986ൽ അർജന്‍റീനയെ കപ്പിൽ മുത്തമിടീച്ച താരത്തിന്‍റെ ഐതിഹാസിക മുഹൂർത്തങ്ങൾ മൈതാനം നിറഞ്ഞാടിയപ്പോൾ ഒരിക്കലൂെട ലോകം ഇതിഹാസത്തിനൊപ്പം മനസ്സുനിറഞ്ഞുസഞ്ചരിച്ചു.
അതുകഴിഞ്ഞ് കളി തുടങ്ങിയപ്പോൾ ആദ്യ ടച്ചുകളിൽ മുന്നിൽനിന്നത് സാഞ്ചസും കൂട്ടരും. പതിയെ താളം പിടിച്ച അർജന്‍റീന മെസ്സിയുടെ കരുത്തിൽ പലവട്ടം ഗോളിനരികെയെത്തി. ആദ്യ പകുതിക്കു പിരിയാൻ 12 മിനിറ്റ് ബാക്കിനിൽക്കെയായിരുന്നു മെസ്സിയുടെ ഗോൾ. ഫൗൾ ചെയ്യപ്പെട്ടതിന് ലഭിച്ച ഫ്രീകിക്ക് മുന്നിൽ കോട്ടകെട്ടിനിന്ന ചിലി താരനിരക്കു മുകളിലൂടെ മെസ്സി പായിച്ചത് പോസ്റ്റിനു മുകളറ്റത്ത് വളഞ്ഞുപതിക്കുകയായിരുന്നു. ചിലി ഗോളിയുടെ കൈകൾ തൊട്ടായിരുന്നു വലക്കണ്ണികളിൽ തൊട്ടത്. താരം രാജ്യത്തിനായി നേടുന്ന 73ാം ഗോൾ.
എന്നാൽ, 73ാം മിനിറ്റിൽ അർതുറോ വിദാലിനെ വീഴ്ത്തിയതിന് വാറിലൂടെ ലഭിച്ച പെനാൽറ്റി അർജന്‍റീന ഗോളി തടുത്തിട്ടെങ്കിലും ഓടിവട്ട വർഗാസ് ഹെഡ് ചെയ്തിടുകയായിരുന്നു.
സ്വന്തം നാട്ടിൽനടക്കേണ്ട മത്സരം കൊറോണയിൽ നാടുവിട്ടതിന്‍റെ ക്ഷീണം തോന്നിപ്പിച്ചായിരുന്നു അർജന്‍റീനയുടെ പിന്നീടുള്ള പ്രകടനം. തുറന്ന അവസരങ്ങൾ പോലും ഗോളാക്കാൻ ടീം മറന്നു.
നായകൻ ഉൾപെടെ അഞ്ചു പേർ കോവിഡ് പിടിച്ചുകിടന്ന ബൊളീവിയയെ ഒന്നിനെതിരെ മൂന്നു ഗോളിന് മുക്കി കരുത്തരായ പാരഗ്വ. പെനാൽറ്റി ഗോളാക്കി തുടക്കത്തിലേ മുന്നിൽ കടന്നെങ്കിലും ആദ്യ പകുതി അവസാനിക്കാനിരിക്കെ 10 പേരായി ചുരുങ്ങിയ ബൊളീവിയ രണ്ടാം പകുതിയിൽ മൂന്നു േഗാളുകൾ തുടരെ വഴങ്ങിയാണ് തോൽവി ചോദിച്ചുവാങ്ങിയത്.
ടീമിന്‍റെ കുന്തമുനയായ മാഴ്സലോ മാർട്ടിൻസ് അടക്കം മുൻനിരയെ ക്വാറന്‍റീനിലിരുത്തിയാണ് ബൊളീവിയ മൈതാനത്തിറങ്ങിയത്. എന്നിട്ടും ഒന്നാം പകുതി പിടിച്ചുനിൽക്കുക മാത്രമല്ല, ഗോൾ നേടി എതിരാളികളെ ഞെട്ടിക്കുകയും ചെയ്തു. ഒരാൾ കുറഞ്ഞ് 10 അംഗ സംഘമായതോടെ ശരിക്കും തളർന്നുപോയതാണ് തോൽവിയിലേക്ക് കൂപ്പുകുത്താനിടയാക്കിയത്. ആദ്യം ബൊളീവിയയെ തുണച്ചത് പെനാൽറ്റിയായിരുന്നുവെങ്കിൽ അവസാനം പാരഗ്വക്കും അനുകൂലമായി പെനാൽറ്റി ലഭിച്ചു. എർവിൻ സാവേദ്ര ബൊളീവിയക്കായും റൊമേരോ പാരഗ്വക്കായും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.