ഫ്രഞ്ച് ലീഗ് വണ്ണിൽ സീസണിലെ ആദ്യമത്സരത്തിൽ ഗംഭീര വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി). ബൈസിക്കിൾ ഗോൾ ഉൾപ്പെടെ രണ്ടു തവണ വലകുലുക്കിയ ലയണൽ മെസ്സിയുടെയും ഒരു ഗോൾ നേടുകയും മൂന്നു ഗോളിനു വഴിയൊരുക്കുകയും ചെയ്ത് കളംനിറഞ്ഞ നെയ്മറിന്‍റെയും ബലത്തിൽ ക്ലെര്‍മോണ്ട് ഫൂട്ടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പി.എസ്.ജി തോൽപിച്ചത്.
മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റിൽ നെയ്മറിലൂടെയാണ് പി.എസ്.ജി ഗോൾ വേട്ടക്ക് തുടക്കമിട്ടത്. മെസ്സി മനോഹരമായി പിന്നിലോട്ട് നൽകിയ പന്താണ് നെയ്മർ വലയിലെത്തിച്ചത്. 26 മിനിറ്റൽ നെയ്മറിന്‍റെ പാസ്സിൽ അഷ്റഫ് ഹക്കീമിയും 38ാം മിനിറ്റിൽ മാർക്വിഞ്ഞോസ് എന്നിവരും ലീഡ് ഉയർത്തി. നെയ്മറിന്‍റെ ഫ്രീക്കിക്ക് ഹെഡറിലൂടെയാണ് മാർക്വിഞ്ഞോസ് ഗോളാക്കിയത്.
മത്സരത്തിന്‍റെ 80ാം മിനിറ്റിൽ ബോക്സിനകത്തുനിന്ന് നെയ്മർ നൽകിയ പന്ത് മെസ്സി അനായാസം വലക്കുള്ളിലാക്കി. 86ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ബൈസിക്കിൾ ഗോൾ പിറന്നത്. ബോക്സിനു പുറത്തുനിന്ന് ലിയാൻഡ്രോ പരേഡസ് ഉയർത്തി നൽകിയ പന്ത് നെഞ്ചിൽ നിയന്ത്രിച്ച് മനോഹരമായ ബൈസിക്കിൾ കിക്കിലൂടെ മെസ്സി വലയിലെത്തിച്ചു. മോണ്ട്പെല്ലിയറുമായി ശനിയാഴ്ചയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.