'ബാഴ്​സക്കായി 644 ഗോളുകൾ'; പെലെയുടെ റെക്കോർഡ്​ തകർത്ത്​ മെസ്സി

ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന​ റെക്കോർഡ്​ ഇനിയുടെ മെസ്സിയുടെ പേരിൽ. ഫുട്​ബാൾ ഇതിഹാസം പെലെയുടെ റെക്കോർഡാണ്​ മെസ്സി പഴങ്കഥയാക്കിയത്​.

വല്ലാഡോലിഡ​ിനെതിരായ മത്സരത്തിൽ ബാഴ്​സക്കായി മൂന്നാംഗോൾ നേടിയാണ്​ മെസ്സി ചരിത്രത്തിലേക്ക്​ കയറിയത്​. പെട്രിയുടെ സുന്ദരമായ അസിസ്റ്റിൽ നിന്നായിരുന്ന മെസ്സിയുടെ ഗോൾ. ബാഴ്​സക്കായി 749ാം മത്സരത്തിൽ നിന്നുമുള്ള മെസ്സിയുടെ 644ാം ഗോളായിരുന്നു ഇത്​. സാ​േന്‍റാസിനായി 665 മത്സരങ്ങളിൽ നിന്നായിരുന്നു പെലെ 643 ഗോൾ കുറിച്ചത്​.

''കളിതുടങ്ങുന്ന കാലത്ത്​ ഒരു റെക്കോർഡും തകർക്കുമെന്ന് താൻ ​കരുതിയിരുന്നില്ല. പ്രത്യേകിച്ചും പെലെയുടെ പേരിലുള്ള റെക്കോർഡ്​. കഴിഞ്ഞ വർഷങ്ങളിൽ തന്നെ സഹായിച്ച സഹതാരങ്ങൾ, സുഹൃത്തുക്കൾ, കുടുംബം എന്നിവർക്ക്​ നന്ദി'' -റെക്കോർഡിന്​ പിന്നാലെ മെസ്സി പ്രതികരിച്ചു. തന്‍റെ റെക്കോർഡിനൊപ്പമെത്തിയ മെസ്സിയെ പെലെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.