അർജന്‍റൈൻ സൂപ്പർതാരം ലയണല്‍ മെസ്സി സീസണ്‍ അവസാനത്തോടെ പി.എസ്.ജി വിടും. കരാർ പുതുക്കില്ലെന്ന് പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി ഫ്രഞ്ച് വമ്പന്മാരെ അറിയിച്ചു. ക്ലബുമായുള്ള താരത്തിന്‍റെ കരാർ ജൂണിൽ അവസാനിക്കാനിരിക്കെയാണ് നിലപാട് വ്യക്തമാക്കിയത്.
കരാർ പുതുക്കില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് പോയ താരത്തിനെതിരെ ടീം അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതോടെ താരവും ക്ലബുമായുള്ള ബന്ധം കൂടുതൽ വഷളായി. അച്ചടക്ക നടപടിയുടെ ഭാഗമായി താരത്തെ രണ്ടാഴ്ചത്തേക്കാണ് പി.എസ്.ജി സസ്പെന്‍ഡ് ചെയ്തത്. ഈ കാലയളവിൽ മെസ്സിക്ക് ക്ലബിന് കീഴിൽ കളിക്കാനോ പരിശീലനം നടത്താനോ സാധിക്കില്ല.
ഈ സമയത്തെ ശമ്പളവും ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. സസ്‌പെൻഷനോടെ ട്രോയിസും അജാക്കിയോയുമായുള്ള ലീഗ് വൺ മത്സരങ്ങളും മെസ്സിക്ക് നഷ്ടമാകും. കഴിഞ്ഞയാഴ്ച ലോറിയന്റിനോട് തോറ്റതിനു പിന്നാലെയാണ് മെസ്സിയുടെ സൗദി സന്ദർശനം. ഇതോടെ താരത്തിന്‍റെ അടുത്ത ക്ലബ് ഏതായിരിക്കുമെന്ന ആരാധകരുടെ ആകാംക്ഷയും ഇരട്ടിയായി. പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തന്നെ താരം മടങ്ങുമെന്ന അഭ്യൂഹം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.