മഡ്രിഡ്: ചെറുപ്പം മുതൽ ബൂട്ടുകെട്ടാനിറങ്ങിയ സ്വന്തം ക്ലബിനോടും നൂ ക്യാമ്പ് മൈതാനേത്താടും യാത്ര പറയാൻ ഒരുങ്ങുന്ന ലയണൽ മെസ്സിയെ വലവീശിപ്പിടിക്കാൻ വമ്പന്മാർ. പ്രിമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി റെക്കോഡ് തുക നൽകി അർജന്‍റീന സൂപർതാരത്തെ ഇത്തിഹാദിലെത്തിക്കുമെന്ന് ഇംഗ്ലീഷ് ടാേബ്ലായ്ഡുകൾ. 2.5 കോടി പൗണ്ട് (259 കോടി രൂപ) നൽകിയാൽ മെസ്സിയെ പിടിക്കാനാകുമെന്നാണ് ഓഫർ. ഇത്രയും ഉയർന്ന തുക സിറ്റിക്ക് നൽകൽ പ്രയാസമാകില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
33 കാരനായ മെസ്സി കഴിഞ്ഞ ദിവസം നൂ ക്യാമ്പിൽ അവസാന കളി പൂർത്തിയാക്കിയെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ സീസണിൽ കറ്റാലൻ പടക്കൊപ്പം തുടരാൻ താൽപര്യമില്ലെന്നും വാർത്ത വന്നതോടെ അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്.
താരവുമായി ഇനിയും കരാറിലെത്താമെന്ന് ക്ലബ് സമ്മതിച്ചിട്ടുണ്ടെങ്കിലും തുക കുറച്ചാണെന്ന് സൂചനയുണ്ട്. ബൊറൂസിയ ഡോർട്മണ്ട് താരം എർലിങ് ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സ ശ്രമം സജീവമാക്കിയിട്ടുണ്ട്. ഇത് വിജയിച്ചാൽ മെസ്സിയും തുടർന്നേക്കും.
അതേ സമയം, ഫ്രഞ്ച് അതികായരായ പി.എസ്.ജിയും സിറ്റിയും പണമെറിയാൻ സന്നദ്ധരായി എത്തിയത് ബാഴ്സയെ സമ്മർദത്തിലാക്കിയിട്ടുണ്ട്. പ്രിമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് സിറ്റി വാഗ്ദാനം ചെയ്യുന്നത്. പി.എസ്.ജിയും എത്രയും മുടക്കാൻ ഒരുക്കമാണ്. ഇതോടെ പുതിയ സീസൺ താരക്കൈമാറ്റം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.