ലണ്ടൻ: ലിവർപൂളിന് പുതിയൊരു താരോദയമായി പോർചുഗലിെൻറ യുവതാരം ഡിയോഗോ ജോട്ട. മുഹമ്മദ് സലാഹിനെയും സാദിയോ മാനെയെയും ഇടത്തും വലത്തുമായി കൂട്ടുപിടിച്ചശേഷം, മുൻ ചാമ്പ്യന്മാരുടെ മുന്നേറ്റം നയിച്ച് ജോട്ട എതിരാളികൾക്കെല്ലാം മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇറ്റാലിയൻ കരുത്തരായ അറ്റ്ലാൻറയെ 5-0ത്തിന് തരിപ്പണമാക്കിയപ്പോൾ ഹാട്രിക് ഗോളുമായാണ് താരം കളംവാണത്. 16, 33, 54 മിനിറ്റിലായിരുന്നു ഗോളുകൾ. മുഹമ്മദ് സലാഹും (47) മാനെയും (49) ഒാരോ ഗോളടിച്ചു.
റോബർട്ടാേ ഫെർമീന്യോയുടെ ടീമിലെ സ്ഥാനത്തിന് ഭീഷണി ഉയർത്തിയാണ് ജോട്ട കളി ജോറാക്കിയത്. സെപ്റ്റംബറിൽ മാത്രം വോൾവർഹാംപ്ടനിൽനിന്ന് ലിവർപൂളിലേക്ക് കൂടുമാറിയ ജോട്ട ഒമ്പതു കളിയിൽനിന്ന് ഇതിനകം ഏഴു ഗോളടിച്ച് കോച്ച് േക്ലാപ്പിെൻറ വജ്രായുധമായി മാറിക്കഴിഞ്ഞു.
41 ദശലക്ഷം പൗണ്ടിന് േക്ലാപ് മുൻകെെയെടുത്ത് കൊണ്ടുവന്നപ്പോൾ നെറ്റിചുളിച്ചവർക്കുള്ള മറുപടി കൂടിയാണ് പിഴക്കാത്ത ഫിനിഷിങ് പാടവവുമായി ഗോളടിച്ച് കൂട്ടുന്ന ജോട്ടയുടെ പ്രകടനം.
എട്ടിന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുേമ്പാൾ സലാഹിനും മാനെക്കുമൊപ്പം സ്റ്റാർട്ടിങ് ലൈനപ്പിലെ ഇടം ജോട്ടക്ക് അവകാശപ്പെട്ടതായി. ഹാട്രിക് തികച്ചതിനു പിന്നാലെ ഫെർമീന്യോക്കുവേണ്ടി കളം വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.