ഹാട്രിക്ക്​ ഗോളുമായി സലാഹ്​; വിയർത്തുജയിച്ച്​ ലിവർപൂൾ

ലണ്ടൻ: ഹാട്രിക്ക്​ ഗോളുമായി പുതുസീസണ്​ ​ഗംഭീരമായി തുടക്കം കുറിച്ച മുഹമ്മദ്​ സലാഹിൻെറ ചിറകിലേറി ലിവർപൂളിന്​ ജയം. ലീഡ്​സ്​ യുനൈറ്റഡിൻെറ കനത്തവെല്ലുവിളിയെ മൂന്നിനെതിരെ നാലുഗോളുകൾക്കാണ്​ ലിവർപൂൾ മറികടന്നത്​.

ലിവർപൂളിൻെറ സ്വന്തം തട്ടകമായ ആൻഫീൽഡിൽ ​െകാണ്ടുംകൊടുത്തും മുന്നേറിയ മത്സരം അക്ഷരാർഥത്തിൽ ഫുട്​ബാൾ ആരാധകർക്ക്​ വിരുന്നായി. നാലാം മിനുട്ടിൽ സലാഹിൻെറ പെനൽറ്റി ഗോളിൽ മുന്നിലെത്തിയ ലിവർപൂളിനെ 12ാം മിനുട്ടിൽ ​ജാക്​ ഹാറിസൻെറ ഗോളിലൂടെ ലീഡ്​സ്​ തളച്ചിട്ടു. വിർജിൽ വാൻഡിക്കിൻെറ ഗോളിലൂടെ 20ാം മിനുട്ടിൽ ലിവർപൂൾ വീണ്ടും മുന്നിൽ. എന്നാൽ 30ാം മിനുട്ടിൽ വാൻഡിക്കിന്​ പ്രതിരോധത്തിൽ സംഭവിച്ച വീഴ്​ച്ച മുതലെടുത്ത്​ പാട്രിക്​ ബാംഫോർഡ്​ ലീഡ്​സിനായി തിരിച്ചടിച്ചു. തൊട്ടുപിന്നാലെ സലാഹിൻെറ ഉഗ്രൻഗോളിൽ ലിവർപൂൾ വീണ്ടും മുന്നിലേക്ക്​ കയറി.


രണ്ടാം പകുതിയിൽ അധ്വാനിച്ചുകളിച്ച ലീഡ്​സിൻെറ ശ്രമത്തിന്​ ഫലമുണ്ടായി. മാത്യൂസ്​ കിച്ചിൻെറ ഗോളിലൂടെ 66ാം മിനുട്ടിൽ ലീഡ്​സ്​ വീണ്ടും സമനില പിടിച്ചു. ഗോൾ വീണതോടെ ഉണർന്നു കളിച്ച ലിവർപൂളിൻെറ നിരന്തര ശ്രമങ്ങൾക്ക്​ 88ാം മിനുട്ടിൽ ഫലമുണ്ടായി. വീണുകിട്ടിയ പെനൽട്ടി അനായാസം ​വലയിലേക്കെത്തിച്ച്​ സലാഹ്​ ഹാട്രിക്ക്​ തികച്ചതോടെ ലിവർപൂളിനും ശ്വാസം വീണു.

തുടർച്ചയായ നാലാംസീസണിലും ആദ്യമത്സരത്തിൽ ഗോൾ നേടുന്ന താരമെന്ന അപൂർവ്വറെക്കോർഡും സലാഹ്​ സ്വന്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.