ലണ്ടൻ: ഫുട്ബാളിൽ ഒരു ടീമിലെ ഒന്നും രണ്ടും താരങ്ങൾക്ക് പരിക്കേറ്റാൽ ടീം പ്രകടനത്തെ വല്ലാതെ ബാധിക്കാറില്ല. എന്നാൽ, ആദ്യ ഇലവനിൽ കോച്ച് ഇറക്കുന്ന ഒമ്പത് താരങ്ങൾക്കും പരിക്കേറ്റാൽ എന്തു ചെയ്യും. ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പിൻെറ അവസ്ഥ ഇപ്പോൾ അങ്ങനെയാണ്.
ഇങ്ങനെ പോയാൽ ചാമ്പ്യൻ ടീമിന് ഇത്തവണ എന്തു സംഭവിക്കുമെന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്. ഏറ്റവും ഒടുവിൽ ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ നെബി കീറ്റയാണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. പരിക്ക് വിനയായെങ്കിലും ഉള്ളത് കൊണ്ട് മനോഹരമായി ഓണം ഉണ്ട ക്ലോപ്പിൻെറ സംഘം 3-0ത്തിന് ലെസ്റ്റർ സിറ്റിയെ തോൽപിച്ചിരുന്നു.
വിർജിൽ വാൻഡൈക്ക്, ജോ ഗോമസ്, ട്രൻറ് അലക്സാണ്ടർ അർനോൾഡ്, തിയാഗോ അൽകൻറാര, ജോർഡൻ ഹെൻഡേഴ്സൺ, അലക്സ് ഓക്സ്ലെയ്ഡ് ഷാമ്പർലൈൻ, മുഹമ്മദ് സലാഹ്, ഷർദാൻ ഷാക്കീരി എന്നിവരാണ് ലിവർപൂളിൽ ഇതുവരെ പരിക്കേറ്റ് പുറത്തിരിക്കുന്നവർ. ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ നെബി കീറ്റക്കും പരിക്കേറ്റതോടെ ആ പട്ടിക ഒമ്പത് ആയി.
ഇതിൽ വാൻഡൈക്ക് ഉൾപ്പെടെ ചില താരങ്ങൾ ആറു മാസത്തോളം പുറത്തായിരിക്കും. സൂപ്പർ താരം മുഹമ്മദ് സലാഹിന് കോവിഡാണ്. ഒരാഴ്ചക്കുള്ളിൽ താരം തിരിെച്ചത്തിയേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.