മഡ്രിഡ്: പുതിയ സീസണിൽ ബാഴ്സലോണ ടീമിൽ സ്ഥാനമുണ്ടാവില്ലെന്ന് ഉറപ്പിച്ച ലൂയി സുവാരസും ഇവാൻ റാകിടിച്ചും പുതിയ താവളങ്ങളിലേക്ക്. ബാഴ്സലോണയിൽ മെസ്സിയുടെ വലംകൈ ആയിരുന്ന സുവാരസ് ഇനി ക്രിസ്റ്റ്യാനോയുടെ കൈയാളാവും. ഉറുഗ്വായ് താരത്തിെൻറ യുവൻറസിലേക്കുള്ള കൂടുമാറ്റം ഏതാണ്ട് ഉറപ്പായതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആറു വർഷം ബാഴ്സലോണ മുൻനിരയിലെ നിറസാന്നിധ്യമായിരുന്ന സുവാരസ്, കോച്ച് കൂമാെൻറ ഗെയിം പ്ലാനിന് പുറത്തായതോടെയാണ് പുതിയ ക്ലബ് തേടുന്നത്. കൂടുമാറ്റം സംബന്ധിച്ച് ബാഴ്സലോണയും യുവൻറസ് വൈസ് പ്രസിഡൻറ് പാവേൽ നെദ്വദും ചർച്ച നടത്തി. ക്ലബ് വിടുന്ന അർജൻറീന സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ന് പകരക്കാരനായാണ് യുവെ സുവാരസിനെ നോ
ട്ടമിടുന്നത്. കൂമാെൻറ പട്ടികയിൽനിന്നും പുറത്തായ ഇവാൻ റാകിടിച് ലാ ലിഗ ക്ലബ് സെവിയ്യയിലേക്കാണ് പോകുന്നത്. ഇക്കാര്യം ബാഴ്സ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ക്രൊയേഷ്യൻ മിഡ്ഫീൽഡർക്ക് തെൻറ പഴയ തട്ടകത്തിലേക്ക് തന്നെയുള്ള മടക്കമാണിത്.
2014ലാണ് താരം സെവിയ്യയിൽനിന്ന് ബാഴ്സയിലെത്തിയത്. 200ലാ ലിഗ മത്സരം ഉൾപ്പെടെ 310 കളിയിൽ ബാഴ്സ ബൂട്ടണിഞ്ഞു. നാല് ലാ ലിഗ കിരീടം, ഒരു ചാമ്പ്യൻസ് ലീഗ് എന്നിവ ഉൾപ്പെടെ 13 കിരീടങ്ങളുടെ തിളക്കവുമായാണ് സൂപ്പർ മിഡ് കാറ്റലോണിയ വിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.