റോം: ഇടവേള നിർത്തി തിരിച്ചെത്തി രണ്ടു വട്ടം വലകുലുക്കി രക്ഷകനായ റൊമേലു ലുക്കാക്കുവിെൻറ മികവിൽ ജയവും സീരി എ ഒന്നാം സ്ഥാനവും പിടിച്ച് ഇൻറർ മിലാൻ. ലാസിയോയെ 3-1ന് വീഴ്ത്തിയാണ് മിലാൻ ടീം ജയം തൊട്ടത്. കരിയറിൽ 300ാം ഗോളിെൻറ നിറവുമായി 22ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റിയാണ് ലുക്കാക്കു ഇൻറർ അക്കൗണ്ട് തുറന്നത്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ വീണ്ടും ലക്ഷ്യം കണ്ട ബെൽജിയൻ താരം ടീമിെൻറ ലീഡുയർത്തി. രണ്ടാം പകുതിയിൽ മിലിൻകോവിച്ച് സാവിച്ചിലൂടെ ലാസിയോ ഒരു ഗോൾ മടക്കിയെങ്കിലും അർജൻറീനയുടെ ലോട്ടാരോ മാർട്ടിനെസ് ഗോൾ നേടിയതോടെ ഇൻറർ ജയം ഉറപ്പിച്ചു.
22 കളികളിൽ 50 പോയിൻറ് സ്വന്തമാക്കിയ മിലാൻ ടീമിന് നാട്ടുകാരായ എ.സി മിലാനാണ് അടുത്ത എതിരാളി. സാൻ സിറോയിൽ ഞായറാഴ്ചയാണ് ഇരുടീമുകളുടെയും നാട്ടങ്കം. എ.സി മിലാൻ 49 പോയിൻറുമായി രണ്ടാമതുണ്ട്. 43 പോയിൻറുള്ള റോമ മൂന്നാമതും ക്രിസ്റ്റ്യാനോയുടെ യുവൻറസ് 42 പോയിൻറ് നേടി നാലാമതുമാണ്. നാപോളി അഞ്ചാമതുണ്ട്. മറ്റു കളികളിൽ അറ്റ്ലാൻറ, റോമ, സാംപ്ദോറിയ, സസോളോ ടീമുകളും ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.