പകരക്കാരനായി എത്തി ഗോളടിപ്പിച്ച്​ മലയാളി താരം വി.പി സുഹൈർ; തലവര മാറാതെ ഈസ്​റ്റ്​ ബംഗാൾ

പനാജി: സെൽഫ്​ ഗോളിൻെറ ആനുകൂല്യത്തിൽ മുൻതൂക്കവുമായി നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡ്​ കളം വാഴുന്ന സമയം. ഹാട്രിക്​ തോൽവി ഒഴിവാക്കാൻ ഈസ്​റ്റ്​ ബംഗാൾ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നു. ഫലം എന്തുമാവാമെന്നതിനാൽ ഉദ്വേഗം വിട്ടുമാറുന്നില്ല. ഈ സമയത്താണ്​ നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡ്​ കോച്ച്​ ജെറാഡ്​ നസ്​ മലയാളി താരം വി.പി. സുഹൈറിനെ കളത്തിലിറക്കുന്നത്​.

കളത്തിലെത്തിയ ഉടനെ തന്നെ സോളോ എഫേർട്ടുമായി തുടങ്ങിയ സുഹൈർ ഭാഗ്യ താരമാവുമെന്ന്​ കോച്ച് ഉറപ്പിച്ചു കാണും. നസ്​ കരുതിയ പാലെ ത​ന്നെയായി കാര്യങ്ങളും. 92ാം മിനിറ്റിൽ മലയാളി താരം വി.പി സുഹൈർ നൽകിയ അസാമാന്യ ക്രോസ്​, ബംഗാളിൻെറ ഉണർവ്​ കെടുത്തി​. അതിവേഗത്തിൽ നടത്തിയ കൗണ്ടർ ക്രോസ്​ പകരക്കാരനായി ഇറങ്ങിയ റൊചാർസേല ഗോളാക്കുകയായിരുന്നു. നോർത്ത്​ ഈസ്​റ്റിന്​ 2-0ത്തിൻെറ മികച്ച വിജയം.

ഇതോടെ, എട്ടു പോയൻറുമായി നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡ്​ രണ്ടാം സ്​​ഥാനത്ത്​ എത്തി. ഐ.ലീഗിലെ പുലിക്കുട്ടികൾ ഐ.എസ്​.എല്ലിൽ പൂച്ചകുട്ടിക​ളായപ്പോൾ, ഹാട്രിക്ക്​ തോൽവിയാണ്​ ഈസ്​റ്റ്​ ബംഗാളിന്​ ഏറ്റു വാങ്ങേണ്ടി വന്നത്​​.

ഭാഗ്യം സീസണിൽ തങ്ങൾക്കൊപ്പമാണെന്ന്​ തെളിയിച്ചാണ്​ നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡ്​ കളിമതിയാക്കിയത്​. 33ാ മിനിറ്റിൽ നേടിയ ഗോൾ പോലും ഭാഗ്യത്തിലൂടെയായിരുന്നു. അപ്രതീക്ഷിതായി എത്തിയ ക്രോസ്​ ഈസ്​റ്റ്​ ബംഗാളിൻെറ വിങ്ങർ സിങ്​ സുർചന്തയുടെ കാലിൽ തട്ടി പോസ്​റ്റിലാവുകയായിരുന്നു. ഒടുവിൽ 91ാം മിനിറ്റിൽ രണ്ടാം ഗോളും നേടിയതോടെ നോർത്ത്​ ഈസ്​റ്റ്​ ജയം ഉറപ്പിച്ചു.

മലയാളി താരങ്ങളായ വി.പി സുഹൈർ നേർത്ത് ഈസ്​റ്റിലും മുഹമ്മദ്​ ഇർഷാദും സി.കെ വിനീതും ഈസ്​റ്റ്​ ബംഗാളിലും ബൂട്ടുകെട്ടിയ മത്സരം കൂടിയായിരുന്നു അരങ്ങേറിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.