ലണ്ടൻ: കെവിൻ ഡി ബ്രുയിെൻറ ക്ലാസ് കണ്ട കളിയിൽ ലീഡ്സിനെ നിലംപരിശാക്കി മാഞ്ചസ്റ്റർ സിറ്റി. ഒരു കളി അധികം കളിച്ച ടീം ഇതോടെ ഒന്നാം സ്ഥാനത്ത് ലീഡ് നാല് പോയൻറാക്കി ഉയർത്തി. അക്ഷരാർഥത്തിൽ ഏകപക്ഷീയമായ കളിയിൽ എട്ടാം മിനിറ്റിൽ ഫിൽ ഫോഡനാണ് സ്കോറിങ് തുടങ്ങിയത്.
അഞ്ചു മിനിറ്റ് കഴിഞ്ഞ് ഗ്രീലിഷ് ലീഡുയർത്തി. രണ്ടുവട്ടം വല ചലിപ്പിച്ച ഡിബ്രുയിനായിരുന്നു ലീഡ്സിെൻറ നെഞ്ചു പിളർത്തിയത്. അവശേഷിച്ചവ റിയാദ് മെഹ്റസ്, സ്റ്റോൺസ്, അകെ എന്നിവർ നേടി. സീസണിൽ സിറ്റിയുടെ ഏറ്റവും വലിയ വിജയമായി ഇത്. പോയൻറ് നിലയിൽ 17 കളികളിൽ 41 പോയൻറുണ്ട് സിറ്റിക്ക്. ലിവർപൂൾ 16ൽ 37ഉം ചെൽസിക്ക് 35ഉമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.