ഇംഗ്ലീഷ് ഇന്റർനാഷണൽ ഫിൽ ഫോഡന്റെ ഹാട്രിക്കിൽ ബ്രെൻറ് ഫോഡിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. പരിക്കിൽ നിന്നും മോചിതനായി ഹാലൻഡ് തിരിച്ചെത്തിയെങ്കിലും സിറ്റിക്കായി ബ്രെന്റ്ഫോഡിന്റെ വലയിലേക്ക് നിറയൊഴിക്കാനുള്ള നിയോഗം ഫോഡനായിരുന്നു. ഇംഗ്ലീഷ് താരത്തിന്റെ ഹാട്രിക് മികവിൽ 3-1നാണ് മാഞ്ചസ്റ്റർ സിറ്റി ജയിച്ച് കയറിയത്.
ആദ്യപകുതിയിൽ ഗോൾപോസ്റ്റിനെ ലക്ഷ്യമിട്ട് 10 ഷോട്ടുകളാണ് മാഞ്ചസ്റ്റർ അടിച്ചത്. എന്നാൽ, ആദ്യപകുതിയിലെ 45 മിനിറ്റിലും ബ്രെന്റ്ഫോഡിന്റെ വലകുലുക്കാൻ സിറ്റിക്കായില്ല. മാർക്ക് ഫ്ലെക്കിൻ ഗോൾവലക്ക് മുന്നിൽ ഉറച്ചുനിന്നതോടെയാണ് ഗോളെന്ന സിറ്റി സ്വപ്നം അകന്ന് പോയത്. ഒമ്പത് സേവുകളാണ് ബ്രെന്റ്ഫോഡ് ഗോൾകീപ്പർ നടത്തിയത്. ഇതിനിടെ നീൽ മൗപേയുടെ ഗോളിൽ ബ്രെന്റ്ഫോഡ് മുന്നിലെത്തിയതോടെ സിറ്റി വിയർത്തു.
എന്നാൽ, ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഫോഡൻ സിറ്റിക്കായി ആദ്യ വെടിപൊട്ടിച്ചു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഫോഡൻ ഫ്ലെക്കിനിന്റെ പ്രതിരോധം ഭേദിച്ച് സിറ്റിക്കായി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയുടെ എട്ടാം മിനിറ്റിൽ ഫോഡൻ വീണ്ടും ബെന്റ്ഫോഡിന്റെ വലകുലുക്കി. 70ാം മിനിറ്റിലായിരുന്നു ഫോഡന്റെ മൂന്നാം ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.