മെസ്സിക്കായി വലവീശി മാഞ്ചസ്റ്റർ യുനൈറ്റഡും; പി.എസ്.ജിയുമായി വെച്ചുമാറലി​ന് പ്രിമിയർ ലീഗ് വമ്പന്മാർ

പി.എസ്.ജിയിൽ കരാർ അവസാനിക്കുന്ന ലയണൽ മെസ്സിക്കായി ചരടുവലിച്ച് വമ്പന്മാർ അണിനിരക്കുന്ന വാർത്തകളാണ് ഓരോ ദിനവും പുറത്തുവരുന്നത്. പഴയ തട്ടകമായ ബാഴ്സയിലേക്ക് താരം തിരികെ പോയേക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാർത്ത. എന്നാൽ, പ്രിമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനും മെസ്സിയിൽ താൽപര്യമുണ്ടെന്ന് ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ പറയുന്നു. ഈ സീസണിൽ ടീമിന്റെ ഗോൾ മെഷീനായ മാർകസ് റാഷ്ഫോഡിനെ നൽകി മെസ്സിയെ സ്വന്തമാക്കാൻ നീക്കമുണ്ടെന്നാണ് റിപ്പോർട്ട്.

പി.എസ്.ജിയിൽ സീസൺ അവസാനത്തോടെ മെസ്സിയുമായി കരാർ അവസാനിക്കും. പുതിയ കരാർ ചർച്ചകൾ നടക്കുന്നുവെങ്കിലും ഇതുവരെയും തീരുമാനമായിട്ടില്ല. സാമ്പത്തിക അച്ചടക്ക നിയന്ത്രണം നിലനിൽക്കുന്നത് പി.എസ്.ജിക്ക് തടസ്സമാകുന്നുവെന്നാണ് സൂചന. ഇതോടെയാണ് താരത്തെ സ്വന്തമാക്കാൻ മറ്റു ടീമുകൾ ശ്രമം തുടങ്ങിയത്. ബാഴ്സലോണയിലേക്ക് മടങ്ങാൻ താൽപര്യമുണ്ടെന്ന് മെസ്സി അടുത്തിടെയും സൂചിപ്പിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി ബാഴ്സ​ക്കും തടസ്സമാകും.

മെസ്സിയുടെ ഉയർന്ന വേതനം നൽകാൻ പ്രയാസമാകുമെന്ന് കണ്ടാണ് മാഞ്ചസ്റ്റർ ടീം വെച്ചു​മാറലിനൊരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുമ്പും റാഷ്ഫോഡിനെ സ്വന്തമാക്കാൻ പി.എസ്.ജി താൽപര്യം കാണിച്ചിരുന്നതാണ്. എന്നാൽ, മാരക ഫോമിൽ തുടരുന്ന മാർകസ് റാഷ്ഫോഡിനെ യുനൈറ്റഡ് വിട്ടുനൽകുമോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. സീസണിൽ 45 കളികളിലായി താരം കുറിച്ചത് 26 ഗോളും ഒമ്പത് അസിസ്റ്റുമാണ്. 

Tags:    
News Summary - Man Utd 'open up transfer talks' to seal free agent highly rated by Lionel Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.