തുടർച്ചയായ മൂന്നാം ജയത്തോടെ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാമത്. ബേൺലിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരുഗോളിന് ജയിച്ചുകയറിയാണ് യുനൈറ്റഡ് സീസണിലാദ്യമായി ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
എതിരാളികളുടെ പോസ്റ്റിലേക്ക് നിരന്തരം ആക്രമണം നടത്തിയ യുനൈറ്റഡിന്‍റെ ശ്രമങ്ങൾക്ക് 71ാം മിനുറ്റിൽ ഫലം കണ്ടു. മാർകസ് റാഷ്ഫോഡ് വലതുവിങ്ങിൽ നിന്നും മറിച്ചുകൊടുത്ത പന്ത് നിലംതൊടുംമുേമ്പ പോഗ്ബ ഒന്നാന്തരമായി വലയിലേക്ക് പറത്തിവിടുകയായിരുന്നു.
ലീഗിൽ 17 മത്സരങ്ങൾ പൂർത്തിയായപ്പോൾ യുനൈറ്റഡിന് 36ഉം ലിവർപൂളിന് 33ഉം പോയന്‍റാണുള്ളത്. ലെസ്റ്ററിനും എവർട്ടണിനും 32 പോയന്‍റുണ്ട്. 15 മത്സരങ്ങളിൽ നിന്നും 29 പോയന്‍റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്തേക്ക് വെല്ലുവിളിയുയർത്തുന്ന മറ്റൊരു ടീം.
ജനുവരി 17ന് ലിവർപൂളിന്‍റെ സ്വന്തം ആൻഫീൽഡിലാണ് യുനൈറ്റഡിന്‍റെ അടുത്ത മത്സരം. മത്സരത്തിൽ വിജയിച്ചാൽ യുനൈറ്റഡിന് ഒന്നാം സ്ഥാനം കുറച്ചുകാലം കൂടി ഭദ്രമാക്കാം. പരാജയപ്പെട്ടാൽ ലിവർപൂൾ ഒന്നാംസ്ഥാനത്തേക്ക് കയറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.