സാഞ്ചോ വന്നാലെന്ത്​, ഇല്ലെങ്കിലെന്ത്​; യുനൈറ്റഡ്​ യൂറോപ്പ ലീഗ്​ സെമിയിൽ

ബൊറൂസിയ ഡോർട്ട്​മുണ്ടി​െൻറ മിന്നും താരം ജാഡോൺ സാഞ്ചോക്കായി മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ഇനിയും പണമെറിയണോയെന്നാണ്​ ആരാധകർ ചോദിക്കുന്നത്​. ആ യുവ താരമില്ലാതെ തന്നെ യുനൈറ്റഡ്​ ഫിറ്റല്ലേ​ ! 'കോവിഡ്​ സീസണിൽ' മറക്കാനാവാത്ത ഒരു കിരീടമെന്ന സോൾഷ്യെർ കോച്ചി​െൻറ സ്വപ്​നത്തിലേക്ക്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ഒരു പടികൂടി അടുത്തു.

യൂറോപ്പ ലീഗ്​ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഡാനിഷ്​ ഫുട്​ബാൾ ക്ലബ്​ എഫ്​.സി കോപെൻഹാഗനെ 1-0ത്തിന്​ മറികടന്നാണ്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ഗ്ലാമർ ക്ലബ്​ കലാശപ്പോരാട്ടത്തിലേക്ക്​ അടുത്തത്​. വോൾവർ ഹാംപ്​റ്റൺ-സെവിയ്യ മത്സരത്തിലെ വിജയികളാവും യുനൈറ്റഡി​െൻറ സെമി എതിരാളികൾ.


കളിയിലുടനീളം ആധിപത്യം പുലർത്തിയിട്ടും അധികസമയം വരെ കാത്തിരിക്കേണ്ടിവന്നു യുനൈറ്റഡിന്​ ജയിക്കാൻ. രണ്ടു തവണ വലകുലുക്കിയെങ്കിലും വാറിൽ ഗോൾ നിഷേധിക്കപ്പെട്ടു. ഒടുവിൽ മാർഷ്യലിനെ ബോക്​സിൽ വീഴ്​ത്തിയതിന്​ ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ്​ 95ാം മിനിറ്റിൽ ഗോളാക്കുകയായിരുന്നു. 14 ഷോട്ടുകളാണ്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ താരങ്ങൾ എതിർ പോസ്​റ്റിലേക്ക്​ നിറയൊഴിച്ചത്​.

മ​റ്റൊരു മത്സരത്തിൽ ഇൻറർ മിലാൻ ബയെർ ലെവർകൂസനെ 2-1ന്​ തോൽപിച്ച്​ സെമിയിൽ പ്രവേശിച്ചു. നി​ക്കോളോ ബറെല്ല(15), റൊമേലു ലുകാക്കു(21) എന്നിവരാണ്​ ഗോൾ നേടിയത്​. കെയ്​ ഹാവറ്റി​െൻറ(24) ഗോളോടെ ലെവർകൂസൻ തിരിച്ചുവരാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഷാക്​തർ-എഫ്​.സി ബേസൽ മത്സര വിജയികളാവും ഇൻറർ മി​ലാ​െൻറ സെമി എതിരാളികൾ.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.