യൂറോപ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡും ബാഴ്സലോണയും തമ്മിലെ പ്രീക്വാർട്ടർ പോരാട്ടം ആദ്യാവസാനം ആവേശകരമായിരുന്നു. ഒരു ഗോളടിച്ച് മുന്നിലെത്തിയ ബാഴ്സയെ ഞെട്ടിച്ച് രണ്ടെണ്ണം തിരിച്ചുനൽകി യുനൈറ്റഡ് ജയത്തോടെ ക്വാർട്ടറിലേക്ക് കടന്നു.
കളിക്കൊപ്പം പരുക്കൻ കളിയും കണ്ട മത്സരം ഒരു മണിക്കൂർ പിന്നിട്ടയുടനായിരുന്നു ഗാലറിയെ ഞെട്ടിച്ച് യുനൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ‘ആക്രമണം’ അഴിച്ചുവിട്ടത്. പ്രതിരോധ താരം വാൻ ബിസാകയുടെ ടാക്ലിങ്ങിൽ ബാഴ്സ മിഡ്ഫീൽഡർ ഫ്രങ്കി ഡി ജോങ് നിലത്തുവീഴുമ്പോൾ പന്ത് ലഭിച്ചത് ബ്രൂണോയുടെ കാലുകളിൽ. പാസ് നൽകുകയോ അപകടമൊഴിവാക്കുകയോ ചെയ്യുന്നതിന് പകരം നിലത്തുവീണ ഡി ജോങ്ങിനെ ലക്ഷ്യമിട്ട് ബ്രൂണോ പന്ത് ആഞ്ഞടിക്കുകയായിരുന്നു.
പുളഞ്ഞുപോയ ഡി ജോങ്ങിന് രക്ഷയായി സഹതാരങ്ങൾ എത്തിയതോടെ മൈതാനത്ത് ഇരു ടീമും തമ്മിൽ സംഘർഷമായി. അൽപനേരം നീണ്ടുനിന്ന വാഗ്വാദം അവസാനിച്ച ശേഷമാണ് കളി പുനരാരംഭിച്ചത്. വീണുകിടന്നയാൾക്കു നേരെ ഇതുപോലെ പ്രഹരിച്ചതിന് റഫറി നടപടിയെടുക്കാത്തതും വിമർശിക്കപ്പെട്ടു.
ആദ്യ പാദം 2-2ന് സമനിലയിലായിരുന്ന മത്സരം 2-1ന് ജയിച്ച് യുനൈറ്റഡ് ക്വാർട്ടറിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.