പിടിമുറുക്കാൻ 'മാഞ്ചസ്​റ്റർ ഡെർബി'; മെസിക്കിഷ്​ടം 'നീല ജഴ്​സിയെന്ന്​' റിപ്പോർട്ട്​

ലണ്ടൻ: ബാഴ്​സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി ടീം വിടുകയാണെന്ന റിപ്പോർട്ട്​ പരന്നതോടെ അഭ്യൂഹങ്ങളും പടരുകയാണ്​. കരാർ അവസാനിപ്പിക്കുകയാണെന്നറിയിച്ച്​ മെസ്സി കത്തുനൽകിയതായി ക്ലബ്​ വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇതിന്​ പിന്നാലെ ബാഴ്​സ മുൻ നായകൻ കാർലോസ്​ പുയോൾ അടക്കമുള്ളവർ മെസിക്ക്​ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബാഴ്​സയോട്​ ബൈ പറഞ്ഞാൽ മെസി എവിടേക്കുനീങ്ങുമെന്നാണ്​ അടുത്തചോദ്യം. മാഞ്ചസ്​റ്റർ യുനൈറ്റഡ്​, മാഞ്ചസ്​റ്റർ സിറ്റി എന്നിവർക്കൊപ്പം ഫ്രഞ്ച്​ ചാമ്പ്യൻമാരായ പി.എസ്​.ജി, ഇറ്റാലിയൻ വമ്പൻമാരായ ഇൻറർ മിലാൻ എന്നിവരെല്ലാം മെസിക്ക്​ പിറയൊണെന്നാണ്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​.

മികച്ച മുന്നേറ്റ നിരയുടെ അഭാവമുണ്ടെന്ന്​ പഴികേൾക്കുന്ന മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ മെസ്സിയിൽ കണ്ണുണ്ട്​. മാത്രമല്ല, മെസ്സിയെപ്പോലൊരു വമ്പൻ താരം മാഞ്ചസ്​റ്റർ സിറ്റിയിലെത്തിയാൽ ആരാധകപിന്തുണയിലും വിപണിയിലും വലിയ കുതിച്ചുചാട്ടം സിറ്റിക്കുണ്ടായേക്കാം. ഇത്​ പരമ്പരാഗത വൈരികളായ മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ ഉണ്ടാക്കിയേക്കാവുന്ന ആഘാതം വലുതായിരിക്കും.

എന്നാൽ മെസ്സിക്ക്​ കൂടുതൽ താൽപര്യം മാഞ്ചസ്​റ്റർ സിറ്റിയോ​ടാണെന്നും അധികൃതരോട്​ സമ്മതം മൂളിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്​. ​മെസിയെയും മാഞ്ചസ്​റ്റർ സിറ്റിയെയും ബന്ധിപ്പിച്ച്​ നേരത്തെയും അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ബാഴ്​സലോണയുടെ മുൻകോച്ചും മെസ്സിയുമായി ഹൃദയബന്ധവുമുളള പെപ്​ ഗാർഡിയോളയാണ്​ പരിശീലകനെന്നതാണ്​ അതിനുകാരണം. അബുദാബി യുനൈറ്റഡ്​ ഗ്രൂപിന്​ വലിയ ഓഹരിയുള്ള സിറ്റിക്ക്​ മെസ്സി​യെ വാങ്ങാനുള്ള സാമ്പത്തിക ശേഷിയും നിലവിലുണ്ട്​.

മെസി ബാഴ്​സയിൽ നിന്നും നീങ്ങിയേക്കുമെന്ന റിപ്പോർട്ട്​ പുറത്തുവന്നതോടെ നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും ഒന്നിനും സ്ഥിരീകരണമില്ല. ബാഴ്​സയുടെ ഔ​ദ്യേഗിക കേന്ദ്രങ്ങളിൽ നിന്നുമുള്ള വിശദീകരണം വൈകാതെയുണ്ടാകുമെന്നാണ്​ കരുതുന്നത്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.