മറഡോണയുടെ മരണത്തിൽ അനുസ്മരണവുമായി 1986 ലോകകപ്പിലെ ഇംഗ്ലണ്ട് ഗോൾ കീപ്പർ പീറ്റർ ഷിൽട്ടൺ. മഹാനായ കളിക്കാരനാണ് മറഡോണയെന്ന് ഷിൽട്ടൻ അനുസ്മരിച്ചു. അദ്ദേഹത്തിൻെറ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പക്ഷേ ലോകകപ്പിൽ അർജൻറീനക്കെതിരായ മൽസരത്തിൽ മറഡോണയുടെ ഹാൻഡ്ബോൾ തനിക്ക് ഒരിക്കലും പൊറുക്കാനാവില്ലെന്നും ഷിൽട്ടൺ പറഞ്ഞു.
ആ ഹാൻഡ്ഗോൾ എന്നെ വർഷങ്ങളോളം വേട്ടയാടിയിരുന്നു. സംഭവത്തിന് ശേഷം ഒരിക്കൽ പോലും മറഡോണ മാപ്പ് പറഞ്ഞിട്ടില്ല. ചതിയാണ് മറഡോണ ചെയ്തത്. പക്ഷേ ദൈവത്തിൻെറ കൈയെന്ന പേരിൽ ആ ഗോളിന് വാഴ്ത്തുകയാണ് എല്ലാവരും ചെയ്തത്. മഹാനായ കളിക്കാരനാണ് മറഡോണ, പക്ഷേ ഒട്ടും സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്തയാൾ.
1986ലെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്വാർട്ടർ മൽസരത്തിലാണ് മറഡോണയുടെ ഹാൻഡ്ബോൾ ഗോൾ പിറന്നത്. മൽസരത്തിൻെറ 51ാം മിനിറ്റിൽ മറഡോണയും ജോർജ് വാൽഡാനേയും ചേർന്ന് മുന്നേറ്റം. ഇംഗ്ലീഷ് താരം സ്റ്റീവ് ഹോഡ്ജിൻെറ ഇടപെടൽ ശ്രമം വിഫലമാക്കുന്നു. പക്ഷേ പിന്നീടാണ് ഹോഡ്ജിന് പിഴക്കുന്നത്. ഗോൾകീപ്പർ ഷിൽട്ടന് നൽകാനിരുന്ന പന്ത് നേരെ പോയത് മറഡോണക്ക് മുന്നിലേക്ക്. ഷിൽട്ടനെ മറികടക്കാൻ സാധിക്കാതിരുന്ന മറഡോണ തൻെറ ഇടതുകൈ കൊണ്ട് പന്ത് വലയിലേക്ക് തട്ടിയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.