കൊച്ചി: ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായുള്ള കരാർ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി നീട്ടി. 2024 വരെ ലെസ്‌കോവിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകും.
ജി.എൻ.കെ ഡൈനാമോ സാഗ്രെബിൽ (ഡൈനാമോ സാഗ്രെബ്) നിന്നാണ് ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. സീസണിൽ 21 മത്സരങ്ങളിൽ ഇറങ്ങി. 2014ൽ അർജന്റീനക്കെതിരെ ക്രൊയേഷ്യൻ സീനിയർ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു.
സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക്, ഡിഫൻസിവ് മിഡ്ഫീൽഡർ എന്നീ നിലകളിൽ കളിക്കും. കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതിന്റെ ആവേശത്തിലാണ് താനെന്നും ഈ സീസണിന്റെ ലക്ഷ്യം കപ്പ് മാത്രമാണെന്നും ലെസ്‌കോവിച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.