നെയ്മറിന് ഉൾപ്പെടെ അഞ്ച് ചുവപ്പു കാർഡും 12 മഞ്ഞ കാർഡും; പി.എസ്.ജിക്ക് രണ്ടാം മത്സരത്തിലും തോൽവി

പാരിസ്​: റഫറിക്ക്​ അഞ്ച് ചുവപ്പു കാർഡും 12 മഞ്ഞ കാർഡും പുറത്തെടുക്കേണ്ടി വന്ന മത്സരത്തിൽ ഫ്രഞ്ച്​ ചാമ്പ്യന്മാരായ പി.എസ്​.ജിക്ക്​ തോൽവി. ലീഗ്​ വണ്ണിൽ ആദ്യ ജയം തേടിയിറങ്ങിയ ചാമ്പ്യന്മാർക്ക്​ ഒളിമ്പിക്കോ മാഴ്​സിലേക്കു മുന്നിലാണ്​ മുടക്കുമടക്കേണ്ടി വന്നത്​. ആദ്യ മത്സരത്തിൽ ആർ.സി ലെൻസിനോടും പി.എസ്​.ജി തോറ്റിരുന്നു.


മത്സരം തുടക്കം മുതൽ കയ്യാങ്കളിയോടെയാണ് മുന്നേറിയത്. മത്സരത്തിൽ 31ാം മിനുട്ടിൽ ഫ്ലോറിയാൻ തോവിനിലൂടെ മാഴ്​സെയുടെ വിജയഗോൾ പിറന്നത്​. പയെറ്റ് ആണ്​ ഗോൾ ഒരുക്കിയത്.


കൊവിഡ്​ മുക്തനായി എത്തിയ നെയ്മറും ഡി മരിയയും കളത്തിലിറങ്ങിയിരുന്നെങ്കിലും ഗുണമുണ്ടായില്ല‌. മത്സരത്തി​െൻറ അവസാന നിമിഷങ്ങളിൽ കളിക്കാർ നിയന്ത്രണം വിട്ടതോടെയാണ്​ റഫറിക്ക് ചുവപ്പ് കാർഡുകൾ പുറത്തെടുക്കേണ്ടി വന്നത്​.

പി.എസ്.ജിയുടെ ലെയ്​വിൻ കുർസാവ, നെയ്മർ, ലിനാർഡോ പാരെദസ് എന്നിവർക്കും മാഴ്സെയുടെ ജോഡൻ അമാവി, ബെനെഡെറ്റോ എന്നിവർക്കുമാണ്​ ചുവപ്പ് കണ്ട്​ പുറത്തു പോകേണ്ടി വന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.