4-0ത്തിന്​ ടീം ജയിച്ചിട്ടും കാര്യമുണ്ടായില്ല; പി.എസ്​.ജി കോച്ച്​ പുറത്ത്​

പാരിസ്​: ടീം തോറ്റു തുന്നംപാറു​േമ്പാൾ കോച്ചിനെ പുറത്താക്കൽ പതിവാണ്​ ഫുട്​ബാളിൽ. എന്നാൽ, അവസാന മത്സരത്തിൽ വരെ വമ്പൻ ജയവുമായി മുന്നോട്ടു പോകു​േമ്പാൾ ​കോച്ചിന്‍റെ തൊപ്പിതെറിക്കണമെങ്കിൽ മറ്റെന്തങ്കിലും കാരണം വേണം. പി.എസ്​.ജി ടീമിൽ എന്താണ്​ സംഭവിക്കുന്നതെന്ന്​ ചോദിക്കുകയാണ്​ ആരാധകർ.


സ്​ട്രസ്​ ബർഗിനെതിരായ മത്സരത്തിൽ 4-0ത്തിന്​ പി.എസ്​.ജി തകർപ്പൻ ജയം നേടിയതിനു പിന്നാലെയാണ്​ മാനേജ്​മെന്‍റ്​ കോച്ച്​ തോമസ്​ ടൂക്കലിനെ ​പുറത്താക്കുന്നത്​. കഴിഞ്ഞ സീസണിൽ ഫ്രഞ്ച്​ ലീഗിൽ പി.എസ്​.ജിയെ ചാമ്പ്യന്മാരാക്കുകയും ചാമ്പ്യസ്​ ലീഗിൽ ഫൈനൽ വരെ എത്തിക്കുകയും ചെയ്​തിട്ടും കോച്ചിന്‍റെ 'വിധി'യിൽ മാറ്റമൊന്നും ഉണ്ടായില്ല. ഈ സീസണിൽ ചാമ്പ്യസ്​ ലീഗിൽ ടീമിനെ നോകൗട്ടിലെത്തിക്കുകയും ചെയ്​തിരുന്നു.


2018-ലാണ് പി.എസ്.ജി ടുക്കെലിനെ പരിശീലകനായി നിയമിക്കുന്നത്. ക്ലബ്ബിനെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച പരിശീലകനെന്ന നേട്ടം ടുക്കെലിനായിരുന്നു.

നിലവില്‍ ഫ്രഞ്ച് ലീഗില്‍ മൂന്നാം സ്ഥാനത്താണ് പി.എസ്.ജി. പക്ഷേ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിയോണിനെക്കാള്‍ വെറും ഒരു പോയിന്‍റ്​ മാത്രം പിന്നിലാണ്. മാനേജ്​മെന്‍റുമായുള്ള പിണക്കാണ്​ കോച്ചിനെ പുറത്താക്കലിന്​ കാരണമാ​യതെന്നാണ്​ വിശദീകരണം.


127 മത്സരത്തിൽ 95 ലും ടൂക്കെൽ പരിശീലിപ്പിച്ച പി.എസ്​.ജി ടീം ജയിച്ചിട്ടുണ്ട്​.


ടുക്കെലിന് പകരം മൗറീസിയോ പോച്ചെട്ടിനോ ക്ലബ്ബിന്‍റെ പരിശീലക സ്ഥാനത്തെത്തിയേക്കും. പി.എസ്​.ജിയുടെ മുൻ താരം കൂടിയാണ്​ മൗറീസിയോ പോച്ചെട്ടിനോ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.