കിലിയൻ എംബാപ്പെ

നയാ പൈസയില്ലാതെ രാജ്യത്തിനായി കളിക്കാം, പക്ഷേ ഈ അപമാനം സഹിക്കാനാകില്ല! എംബാപ്പെ വിരമിക്കാന്‍ തീരുമാനിച്ചു!

പെനാല്‍റ്റി പാഴാക്കിയതിന്റെ പേരില്‍ ആരെങ്കിലും അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കുമോ? ഫ്രാന്‍സിന്റെ യുവതാരം കിലിയന്‍ എംബാപ്പെ രണ്ട് വര്‍ഷം മുമ്പ് ദേശീയ ടീം വിടാനൊരുങ്ങിയപ്പോള്‍ കഥയറിയാതെ പലരും ഈ ചോദ്യം തൊടുത്തു വിട്ടിരുന്നു.

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പേരിലല്ല, ആ സംഭവത്തെ തുടര്‍ന്ന് വംശീയമായി അധിക്ഷേപിക്കപ്പെട്ടപ്പോഴായിരുന്നു എംബാപ്പെ ധീരമായ തീരുമാനം കൈക്കൊണ്ടത്. 2020 യൂറോ കപ്പിലായിരുന്നു വിവാദ സംഭവം. എംബാപ്പെ പെനാല്‍റ്റി പാഴാക്കിയതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ യുവതാരത്തെ വംശീയമായി അധിക്ഷേപിച്ച് നിരവധി പോസ്റ്റുകള്‍ വന്നത്. അന്ന് വിരമിക്കാന്‍ തയാറെടുത്ത എംബാ​പ്പെയെ അനുനയിപ്പിച്ചത് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രാറ്റായിരുന്നു. ആ സംഭവം ഇങ്ങനെ:

യൂറോകപ്പില്‍ നിന്ന് പുറത്തായതിന് ശേഷം എംബാപ്പെ നേരെ ചെന്നത് ഫെഡറേഷന്‍ പ്രസിഡന്റിന്റെ ഓഫിസിലേക്കാണ്. വലിയ ദേഷ്യത്തിലായിരുന്നു താരം. അഞ്ച് മിനിറ്റ് കൂടിക്കാഴ്ചയില്‍ എംബാപ്പെ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ചു. അതിനെതിരെ ഫെഡറേഷന്‍ ചെറുവിരലനക്കിയില്ലെന്ന പരിഭവം അറിയിച്ചു. ലോകചാമ്പ്യനായ താരത്തിന്റെ അസ്വസ്ഥത തിരിച്ചറിഞ്ഞ് വേണ്ട പിന്തുണ നല്‍കാന്‍ ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു.

എംബാപെയും ഏറെ വൈകാരികമായാണ് ആ ദിനങ്ങളെ ഓര്‍ത്തെടുത്തത്. ഒരു യൂറോ പോലും ആഗ്രഹിക്കാതെയാണ് ഫ്രാന്‍സിന് കളിക്കുന്നത്, ഞാനെപ്പോഴും ദേശീയ ടീമിനായി സൗജന്യമായി കളിക്കാനാഗ്രഹിക്കുന്നു. ടീമിന് ഞാനൊരു പ്രശ്‌നമാകരുത്. എന്നാലിപ്പോള്‍ ഞാന്‍ ഒരു വലിയ തലവേദനയായി മാറിയിരിക്കുന്നു. പെനാല്‍റ്റി പാഴാക്കിയതിന്റെ പേരില്‍ നിരവധി സന്ദേശങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്റെ അഭാവത്തിലും ഫ്രാന്‍സ് ദേശീയ ടീം സന്തോഷമായിരിക്കട്ടെ - ഇതായിരുന്നു അന്ന് എംബാപ്പെ ഫ്രാന്‍സ് ഫെഡറേഷന് നല്‍കിയ വിരമിക്കല്‍ സന്ദേശം. എന്നാല്‍, ഫെഡറേഷന്‍ അധികൃതര്‍ ഇടപെട്ട് താരത്തിന്റെ മനസ്സ് മാറ്റിയെടുക്കുകയായിരുന്നു.

Tags:    
News Summary - PSG star Mbappe 'no longer wanted to play for France' due to lack of support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.