പി.എസ്.ജി ഫ്രഞ്ച് കപ്പ് ഫുട്ബാളിന്‍റ സെമിയിൽ കടന്നു. സൂപ്പർതാരം കിലിയൻ എംബാപ്പെ സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാനിറങ്ങി ഗോൾ നേടിയ മത്സരത്തിൽ നീസിനെ 3-1ന് വീഴ്ത്തിയാണ് ഫ്രഞ്ച് വമ്പന്മാർ സെമിയിലെത്തിയത്.
പി.എസ്.ജിയുടെ കഴിഞ്ഞ രണ്ടു ലീഗ് മത്സരങ്ങളിലും പരിശീലകൻ ലൂയിസ് എന്റിക്വെയുടെ റെട്ടോഷൻ നയങ്ങളുടെ ഭാഗമായി എംബാപ്പെ പകരക്കാരനായാണ് കളിക്കാനിറങ്ങിയത്. അടുത്ത സീസണിൽ റയൽ മഡ്രിഡിലേക്ക് ചേക്കാറാനിരിക്കെ, താരത്തിന്‍റെ അസാന്നിധ്യവുമായി ടീം പൊരുത്തപ്പെടാൻ കൂടിയാണ് പരിശീലകന്‍റെ പരീക്ഷണം. 14ാം മിനിറ്റിൽ തന്നെ എംബാപ്പെ ടീമിനെ മുന്നിലെത്തിച്ചു.
പി.എസ്.ജിക്കായി ഫാബിയാൻ റൂയിസും (33ാം മിനിറ്റിൽ) ലൂകാസ് ബെറാൾഡോയും (60ാം മിനിറ്റിൽ) ഗോൾ കണ്ടെത്തി. 37ാം മിനിറ്റിൽ ഗെയ്തൻ ലാബോർഡിന്‍റെ വകയായിരുന്നു നീസിന്‍റെ ആശ്വാസ ഗോൾ. ലീഗ് സീസണിൽ പി.എസ്.ജിയെ പരാജയപ്പെടുത്തിയ ഒരേയൊരു ടീം നീസാണ്. 14 തവണ പി.എസ്.ജി ഫ്രഞ്ച് കപ്പ് കിരീടം നേടിയിട്ടുണ്ട്. 2011ലാണ് അവസാനമായി ചാമ്പ്യന്മാരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.