ലയണൽ മെസ്സി; 20 വർഷം 34 കിരീടം

ബാഴ്​സലോണ: സമാനതകളില്ലാത്ത ചരിത്രം സൃഷ്​ടിച്ചാണ്​ മെസ്സി ബാഴ്​സലോണ വിടാൻ ഒരുങ്ങുന്നത്​. 2001ൽ ബാഴ്​സലോണ യൂത്ത്​ അക്കാദമിയിലെത്തു​േമ്പാൾ 13 വയസ്സ്​ പ്രായം. അർജൻറീനയിലെ റൊസാരിയോയിൽനിന്നും ട്രയൽസിനെത്തിയ കൊച്ചു പയ്യനെ, നാപ്​കിൻ പേപ്പറിൽ എഴുതിയ കരാറുമായി ടീമിലെടുത്ത ബാഴ്​സലോണയിൽ പിന്നീട്​ പിറന്നത്​ തുല്യതയില്ലാത്ത ചരിത്രം.

ഹോർമോൺ വളർച്ചക്കുറവി​െൻറ ആരോഗ്യ പ്രശ്​നവും മറികടന്ന മെസ്സി, 2004 വരെ യൂത്ത്​ ടീമിലും, രണ്ടു വർഷം സി, ബി ടീമിലും, 2004ൽ സീനിയർ ടീമിലും അരങ്ങേറി. ഇപ്പോൾ 16 വർഷം നീണ്ട ജൈത്രയാത്രക്കൊടുവിൽ ബാഴ്​സയോട്​ ബൈ പറയു​േമ്പാൾ അവൻ ടീമി​നെക്കാൾ വളർന്നു പന്തലിച്ചുകഴിഞ്ഞു.

731 മത്സരങ്ങളിൽ നേടിയത്​ 634 ഗോളുകൾ എന്ന സർവകാല റെക്കോഡ്​. ലാ ലിഗയിൽ സ്​കോർ​ ചെയ്​തത്​ 444 ഗോൾ. അതും ലീഗ്​ ചരിത്രത്തിലെ റെക്കോഡ്​. 36 ഹാട്രിക്കും ഉൾപ്പെടുന്നു.

നാല്​ ചാമ്പ്യൻസ്​ ലീഗും 10 ലാ ലിഗയും ഉൾപ്പെടെ 34 കിരീടങ്ങൾ. ആറു തവണ യൂറോപ്യൻ ഗോൾഡൻ ഷൂ, ആറു തവണ മികച്ച ഫുട്​ബാളർക്കുള്ള ബാലൺഡി ഒാർ പുരസ്​കാരവും തേടിയെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.