ബാഴ്സലോണ: ക്ലബ് വിടാനുള്ള തീരുമാനം മാറ്റിയതോടെ ബാഴ്സലോണ താരം ലയണൽ മെസ്സി വീണ്ടും പരിശീലനത്തിനെത്തി. കോവിഡ് മാർഗനിർദേശങ്ങൾ പ്രകാരം മറ്റുള്ളവരിൽനിന്ന് മാറി കുറച്ച് ദിവസം അദ്ദേഹം വ്യക്തിഗതമായിട്ടാകും പരിശീലനം ചെയ്യുക. തിങ്കളാഴ്ച ഉച്ചക്ക് ശേഷം സാൻ ജോണിലെ ട്രെയിനിങ് കോംപ്ലക്സിൽ നടന്ന സെഷനിൽ കാർ ഡ്രൈവ് ചെയ്താണ് മെസ്സിയെത്തിയത്. പുതിയ പരിശീലകൻ റൊണാൾഡ് കൂമാനു കീഴിൽ ആദ്യമായാണ് സൂപ്പർ താരം പരിശീലനത്തിനിറങ്ങുന്നത്.
സെപ്റ്റംബർ 12നാണ് ലാലിഗയുടെ പുതിയ സീസൺ ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞ തിങ്കളാഴ്ച മുതൽ ടീം പരിശീലനം തുടങ്ങിയിരുന്നു. എന്നാൽ, ടീം വിടാനുറപ്പിച്ച മെസ്സി പരിശീലനത്തിൽനിന്ന് വിട്ടുനിന്നു.
സെപ്റ്റംബർ 27ന് വിയ്യാറയലുമായിട്ടാണ് ബാഴ്സയുടെ ആദ്യ മത്സരം. ചാമ്പ്യൻസ് ലീഗിൽ പങ്കെടുത്തതിനാലാണ് ബാഴ്സക്ക് അധിക വിശ്രമദിനം അനുവദിച്ചത്.
ഫുട്ബാൾ ലോകത്തെ പിടിച്ചുകുലുക്കിയ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് കഴിഞ്ഞദിവസമാണ് വിരാമമായത്. നീണ്ട ചർച്ചകൾക്കൊടുവിൽ അദ്ദേഹം 2021 വരെ ബാഴ്സലോണയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറിയേക്കുമെന്നായിരുന്നു അഭ്യൂഹം. തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസ്സി വമ്പൻ തുക റിലീസ് േക്ലാസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്സയുടെ കടുത്ത തീരുമാനത്തിന് മുമ്പിൽ മുട്ടുമടക്കുകയായിരുന്നു. അതേസമയം, ടീമുമായുള്ള പടലപ്പിണക്കങ്ങൾ വരും സീസണുകളിൽ മെസ്സിയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
‼️ MESSI!
— Què T'hi Jugues (@QueThiJugues) September 7, 2020
Leo Messi ja ha arribat a la Ciutat Esportiva Joan Gamper per incorporar-se als entrenaments
A les 17:30h, primera sessió de l'argentí amb Ronald Koeman#QueThiJugues pic.twitter.com/IFaK1sTeST
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.