മെസ്സി ബാഴ്​സ വിടാൻ കാരണം കോച്ചുമായുള്ള തമ്മിലടിയോ? സംഭാഷണം പുറത്ത്​

16 വർഷം നീണ്ട ജൈത്രയാത്രക്കൊടുവിൽ ലയണൽ മെസ്സി ബാഴ്​സലോണയിൽ നിന്നും പടിയിറങ്ങു​േമ്പാൾ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്​ ടീമി​െൻറ സമീപകാല മോശം പ്രകടനങ്ങളും ബോർഡുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളുമൊക്കെയാണ്​. എന്നാൽ, പുതിയ കോച്ച്​, റൊണാൾഡ്​ കൂമെ​െൻറ കീഴിൽ കളിക്കാൻ താൽപര്യമില്ലാത്തതും താരത്തി​െൻറ പുതിയ നീക്കത്തിന്​ കാരണമായതായി റിപ്പോർട്ടുകളുണ്ട്​​.

ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോടേറ്റ ഞെട്ടിപ്പിക്കുന്ന തോൽവിക്കു പിന്നാലെ ടീമിൽ നിന്ന്​ പുറത്തായ കോച്ച്​ ക്വിക്കെ സെറ്റിയന്​ പകരക്കാരനായാണ്​ റൊണാൾഡ്​ കൂമെൻ എത്തിയത്​. അദ്ദേഹം ടീമി​െൻറ നായകനായ മെസ്സിയുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. 'ഇപ്പോൾ ക്ലബ്ബിന്​ അകത്തുള്ളതിനേക്കാൾ പുറത്തായതുപോലെയാണ്​ തനിക്ക്​ തോന്നുന്നതെന്ന്​' മെസ്സി കോച്ചിനോട്​ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

പിന്നാലെ കോച്ച്​ കൂമെൻ പറഞ്ഞ ചില കാര്യങ്ങളും പുറത്തുവന്നു. 'ഇനി മുതൽ മെസ്സിക്ക്​ ടീമിൽ പ്രത്യേക അവകാശങ്ങളുണ്ടാവില്ല. തന്നെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും ഇനി മുതൽ ടീമിനെ കുറിച്ചുമാത്രം ചിന്തിച്ചാൽ മതിയെന്നും​ മെസ്സിയോട് കൂമാൻ പറഞ്ഞതായാണ്​ റിപ്പോർട്ട്​. പുതിയ പരിശീലക​െൻറ വാക്കുകളിൽ ​താരം കുപിതനായതായും ക്ലബ്ബിൽ തനിക്ക്​ മുകളിൽ ആരും വരുന്നത്​​ മെസ്സിക്ക്​​ അംഗീകരിക്കാൻ കഴിയാത്തതിനാലാണ്​ ടീം വിടാനുള്ള തീരുമാനത്തിലേക്ക്​ എത്തിയതെന്നുമാണ്​ സൂചന​.

ബാഴ്​സയിൽ നിന്ന്​ യാത്ര പറഞ്ഞിറങ്ങിയ മെസ്സി പുതിയ തട്ടകമായി ത​െൻറ പഴയ ബോസ്​ പെപ്​ ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെയാണ്​ ലക്ഷ്യമിടുന്നതെന്നാണ്​ സൂചന. ഇതുമായി ബന്ധപ്പെട്ട്​ മെസ്സിയുടെ പിതാവ്​ ജോർജ്​ മെസ്സി ഇംഗ്ലണ്ടിൽ എത്തിയതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്​.

Tags:    
News Summary - messi had problems with new coach Koeman report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.