മാറക്കാനയിൽ ചരിത്ര നിയോഗവുമായി അർജന്‍റീന മൈതാനം വലം വെക്കുേമ്പാൾ ബ്രസീലിന്‍റെ സൂപ്പർ താരം നെയ്മർ ൈമതാനത്ത് വിതുമ്പലടക്കാനാകാതെ ഏങ്ങിക്കരയുകയായിരുന്നു. ഫൈനലിലെ തോൽവികളുടെ വേദന മറ്റാരെക്കാളും നന്നായറിയുന്ന മെസ്സിയെത്തി നെയ്മറെ ചേർത്തുപിടിച്ചു. ഇരുവരും പുണർന്നുനിൽക്കുന്ന ദൃശ്യം ലാറ്റിന അമേരിക്കൻ ഫുട്ബാളിന്റെ പ്രതീകമായി തലമുറകളോളം നിൽക്കും. ടീമംഗങ്ങൾ കപ്പുമായി ആഘോഷിക്കുേമ്പാഴായിരുന്നു മെസ്സി നെയ്മർക്ക് അരികിലെത്തിയത്.
ബാഴ്സലോണയിൽ ഒരുമിച്ച് ഏറെക്കാലം പന്തുതട്ടിയ മെസ്സിയും നെയ്മറും ഉറ്റ സുഹൃത്തുകളാണ്. മത്സരത്തിന് മുമ്പ് ഇരുവരും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു. മത്സരത്തിന് മുമ്പ് നെയ്മർ പറഞ്ഞതിങ്ങനെ: ''എപ്പോഴും പറയുംപോലെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി. എന്‍റെ നല്ല സുഹൃത്ത് കൂടിയാണ്. എന്നാൽ ഞങ്ങളിപ്പോൾ ഫൈനലിലാണ്. ഞങ്ങൾ എതിരാളികൾ കൂടിയാണ്. എനിക്ക് ഈ കിരീടം ലഭിച്ചേ മതിയാകൂ. ഇത് എന്‍റെ ആദ്യ കോപ അമേരിക്ക കിരീടമാകും ഇത്. വർഷങ്ങളായി ബ്രസീലില്ലാത്ത ടൂർണമെന്‍റുകളിൽ ഞാൻ മെസ്സിക്കായി ആർപ്പുവിളിച്ചിട്ടുണ്ട്. 2014 ലോകകപ്പ് ഫൈനൽ ജർമനിയെ നേരിട്ടപ്പോൾ ഞാൻ അർജന്‍റീനയുടെ വിജയമായിരുന്നു ആഗ്രഹിച്ചത്''.
ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ കുറിച്ച ഗോളാണ് അർജന്‍റീനയുടെ വിധി മാറ്റി മറിച്ചത്. ഡി പോളിന്‍റെ സുന്ദരമായ പാസ് ബ്രസീൽ പ്രതിരോധത്തിന്‍റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പന്ത് വലയിലേക്ക് താഴ്ന്നിറങ്ങുേമ്പാൾ നിസഹായതയോടെ നോക്കി നിൽക്കാനേ ബ്രസീൽ ഗോളി എഡേഴ്സണായുള്ളൂ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും സുന്ദരമായ മുന്നേറ്റങ്ങളൊന്നും അധികം കണ്ടില്ല.
രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെയാണ് ബ്രസീലെത്തിയതെങ്കിലും പ്രതിരോധത്തിൽ വട്ടമിട്ട അർജന്‍റീനയുടെ ആകാശനീലക്കുപ്പായക്കാരെ മറികടക്കാനായില്ല. 51ാം മിനിറ്റിൽ റിച്ചാൽസൺ കാനറികൾക്കായി വലകുലുക്കിയെങ്കിലും ഓഫ് സൈഡ് പതാക ഉയർന്നതോടെ ആരവങ്ങളൊതുങ്ങി. 87ാം മിനിറ്റിൽ ഗബ്രിയേൽ ബർബോസയുടെ തകർപ്പൻ വോളി അർജന്‍റീനയുടെ ഗോൾകീപ്പർ എമി മാർട്ടിനസ് തടുത്തിട്ടു. 88ാം മിനിറ്റിൽ ഒറ്റക്ക് പന്തുമായി മുേന്നറിയ ലണയൽ മെസ്സി സുന്ദരമായ സുവർണാവസരം കളഞ്ഞുകുളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.