'കണക്കുകൾ സാക്ഷി'; പ്രധാന ടൂർണമെന്‍റുകളിലെ നിർണായക മത്സരങ്ങളിലും കേമൻ മെസ്സി തന്നെ

ബ്യൂണസ്​ ഐറിസ്​: കോപ്പ ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെതിരെയുള്ള മായിക പ്രകടനത്തോടെ പ്രധാന ടൂർണമെന്‍റുകളിലെ നോക്​ഔട്ട്​ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകളിൽ പങ്കാളിയാകുന്ന താരമെന്ന റെക്കോർഡും സ്വന്തം പേരിലെഴുതി ലയണൽ മെസ്സി. ഇക്വഡോറിനെതിരായ മത്സരത്തിൽ രണ്ടു അസിസ്​റ്റുകളും ഉഗ്രൻ ഫ്രീകിക്ക്​ ഗോളും അടക്കം മെസ്സി നിറഞ്ഞാടിയിരുന്നു.


ഗോളും അസിസ്​റ്റും കൂട്ടിയാൽ പ്രധാന ടൂർണമെന്‍റുകളിലെ നോക്ഔട്ട്​ മത്സരങ്ങളിൽ മെസ്സിയുടെ സംഭാവന 20 ഗോളുകളാണ്​. കോപ്പയിലെയും ലോകകപ്പിലെയും ​നോക്​ഔട്ട്​ മത്സരങ്ങളിൽ മെസ്സി കുറിച്ചത്​ അഞ്ചുഗോളും 15 അസിസ്റ്റുമാണ്​. ഇക്കാര്യത്തിൽ 17 എണ്ണമുള്ള ബ്രസീലിന്‍റെ റൊണാൾഡോയാണ്​ രണ്ടാമതുള്ളത്​. 13 ഗോളുകളും നാലു അസിസ്റ്റുമാണ്​ റൊണാൾഡോയുടെ പേരിലുണ്ട്​​. ഫ്രാൻസിന്‍റെ അ​േന്‍റായിൻ ഗ്രിസ്​മാൻ എട്ടുഗോളുകളും അഞ്ചു അസിസ്റ്റുകളും നൽകിയിട്ടുണ്ട്​. പെലെ ഏഴുഗോളുകളും രണ്ട്​ അസിസ്റ്റുകളും നൽകിയിട്ടുണ്ട്​. പെലെയുടെ കാലത്ത്​ കോപ്പ അമേരിക്കയിൽ നോക്​ഒൗട്ട്​ ടൂർണമെന്‍റുകളില്ലായിരുന്നുവെന്നതും കൂട്ടിവായിക്കണം.


കണക്കുകൾ ഇങ്ങനെയാണെങ്കിലും കോപ്പയിലോ ലോകകപ്പിലോ മുത്തമിടാൻ ഇനിയും മെസ്സിക്കായില്ല. ഫൈനൽ കടമ്പ കടക്കാൻ കഴിയാതെ കാലിടറുന്നതാണ്​ ടീമിന്‍റെ രീതി. 

                                                                                                                                                                                                                                                       അവലംബം: goal.com

Tags:    
News Summary - Messi Leads chart for most goal contributions in knockout stages of major international tournaments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.