വീണ്ടും മെസ്സി, എംബാപ്പെ, നെയ്മർ കൂട്ട്; ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്ക് തകർപ്പൻ ജയം

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കെയ്‍ലിയൻ എംബാപ്പെയും നെയ്മറും വല കുലുക്കിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എച്ചിൽ വമ്പന്മാരായ പി.എസ്.ജിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് ഇസ്രായേലി ക്ലബ് മക്കാബി ഹൈഫയെയാണ് ഫ്രഞ്ച് ചാമ്പ്യന്മാർ തകർത്തത്. 24ാം മിനിറ്റിൽ താരോൺ ചെറിയിലൂടെ ലീഡ് നേടി ഹൈഫ പി.എസ്.ജിയെ ഞെട്ടിച്ചെങ്കിലും 37ാം മിനിറ്റിൽ ​ലയണൽ മെസ്സിയിലൂടെ പി.എസ്.ജി സമനില കണ്ടെത്തി. തുടർച്ചയായ 18ാം ചാമ്പ്യൻസ് ലീഗിലാണ് മെസ്സി ഗോൾ നേടുന്നത്. എന്നാൽ, ശക്തരായ എതിരാളികളെ വകവെക്കാതെ ഹൈഫ താരങ്ങൾ പി.എസ്.ജി പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. 69ാം മിനിറ്റിൽ എംബാപ്പെയും 88ാം മിനിറ്റിൽ നെയ്മറും ലക്ഷ്യം കണ്ടതോടെ പി.എസ്.ജി ജയിച്ചു കയറുകയായിരുന്നു.

മറ്റു മത്സരങ്ങളിൽ, മാഞ്ചസ്റ്റർ സിറ്റി ബെറൂസിയ ഡോട്ട്മുണ്ടിനെയും (2-1) റയൽ മാഡ്രിഡ് ആർ.ബി ലെയ്പ്സിഷിനെയും (2-0) എ.സി മിലാൻ ഡൈനാമോ സാഗ്രെബിനെയും (3-1) നാപ്പോളി റേഞ്ചേഴ്സിനെയും (3-0) തോൽപിച്ചപ്പോൾ യുവന്റ്സ് ഒന്നിനെതിരെ രണ്ട് ഗോളിന് ബെൻഫിക്കയോടും അത്‍ലറ്റികോ മാഡ്രിഡ് ലെവർകുസനോട് എതിരില്ലാത്ത രണ്ട് ഗോളിനും തോറ്റു. ചെൽസി ആർ.ബി സാൽസ്ബർഗിനോടും ഷാക്തർ സെൽറ്റിക്കിനോടും ഓരോ ഗോളടിച്ച് സമനില വഴങ്ങി. സെവിയ്യ-കോപ്പൻഹേഗൻ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.

Tags:    
News Summary - Messi, Mbappe and Neymar again; A stunning victory for PSG in the Champions League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.